ബാ‌ഴ്‌സലോണ: ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്‌മര്‍ പിഎസ്ജിയിലേക്ക് കൂടുമാറുന്ന കാര്യം അവസാനം വരെ അറിഞ്ഞില്ലെന്ന് ഉറ്റ സുഹൃത്ത് ലിയോണല്‍ മെസി. കറ്റാലന്‍ ക്ലബായ ബാ‌ഴ്‌സലോണയിലെ ത്രിമൂര്‍ത്തികളായ മെസി- സുവാരസ്- നെയ്‌മര്‍(MSN) കൂട്ടുകെട്ട് പൊളിച്ചാണ് 222 മില്യണ്‍ എന്ന റെക്കോര്‍ഡ് റെക്കോര്‍ഡ് തുകയ്‌ക്ക് താരം പാരിസ് സെന്‍റ് ജര്‍മ്മിനിലെത്തിയത്.

എന്നാല്‍ നെയ്‌മര്‍ ക്ലബ് വിടുന്ന കാര്യം ജൂണില്‍ അറിഞ്ഞിരുന്നതായി ജെറാള്‍ഡ് പിക്വെയും സാവിയും വെളിപ്പെടുത്തി. നെയ്‌മറെടുത്ത തീരുമാനം തങ്ങള്‍ ആഗ്രഹിച്ചിരുന്നില്ലെന്നും നെയ്‌മര്‍ ക്ലബ് വിട്ടത് വേദനാജനകമാണെന്നും സുവാരസ് കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് ക്ലബായ പാരിസ് സെന്‍റ് ജര്‍മ്മനിലെത്തിയ നെയ്‌മര്‍ 20 മത്സരങ്ങളില്‍ 11 ഗോളുകള്‍ നേടി മികച്ച ഫോമിലാണ്.