ദില്ലി: കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയെ വിലകുറച്ച് കാണേണ്ടെന്ന് ബ്ലാസ്റ്റേഴ് താരം മൈക്കിൾ ചോപ്ര. പ്രതിരോധ നിരയെ മാത്രം പുകഴ്ത്തുന്നതിൽ കാര്യമില്ലെന്നും ചോപ്ര ദില്ലിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഏഴ് കളിയിൽ നാലുഗോൾ മാത്രം നേടിയ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയുടെ ഫിനിഷിംഗിനെ കണക്കില്ലാതെ വിമര്‍ശിക്കുന്നവര്‍ക്ക് ചോപ്രയുടെ മറുപടി.

ഒരുമിച്ചുള്ള നീക്കങ്ങളാണ് ടീമിന്റെ പ്രകടനം നിര്‍ണയിക്കുന്നത്. പ്രതിരോധനിരയുടെ പ്രകടനം മാത്രമല്ല, ടീമിന്റെ ഒത്തിണക്കമാണ് ജയം നിര്‍ണയിക്കുന്നതെന്നും ബ്ലാസ്റ്റേഴ്സ് മുന്നേറ്റ താരം. ഡൽഹിക്കെതിരായ മത്സരം അനായാസമാകില്ലെന്ന് സമ്മതിച്ച ചോപ്ര വെല്ലുവിളി ഉയര്‍ത്തുന്ന ടീമുകളേയും അക്കമിട്ട് നിരത്തി. ഗ്യാലറിയിൽ മാത്രം ഒതുങ്ങാത്ത ബ്ലാസ്റ്റേഴ്സ് ആരാധകരെയും ചോപ്ര മറന്നില്ല.