ദില്ലി: മങ്കിഗേറ്റ് വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുമായി മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാര്‍ക്ക്. ഹര്‍ഭജൻ സിംഗ് വംശീയമായി അധിക്ഷേപിച്ചിട്ടെന്ന് ആന്‍ഡ്രു സൈമണ്ട്സ് പറഞ്ഞതായി ക്ലാര്‍ക്ക് വെളിപ്പെടുത്തി. കൊൽക്കത്തയിൽ തന്‍റെ ആത്മകഥ പ്രകാശനച്ചടങ്ങിനിടെയാണ് ക്ലാര്‍ക്ക് ഇക്കാര്യം പറഞ്ഞത്.

ഇന്ത്യൻ ക്രിക്കറ്റിനെ ഏറെക്കാലം പിടിച്ചുലച്ച സംഭവമായിരുന്നു മങ്കിഗേറ്റ് വിവാദം. 2008ൽ സിഡ്നി ക്രിക്കറ്റ് ടെസ്റ്റിനിടെ ഓസ്ട്രേലിയൻ താരം ആന്‍ഡ്രു സൈമണ്‍സിനെ ഇന്ത്യൻ സ്പിന്നര്‍ ഹര്‍ഭജൻ സിംഗ് കുരങ്ങനെന്ന് വിളിച്ചെന്നായിരുന്നു ആരോപണം. വംശീയ അധിക്ഷേപത്തിന്‍റെ പേരിൽ ഹര്‍ഭജന് വിലക്ക് നേരിടെണ്ടിയും വന്നു. ഈ സംഭവത്തിൽ നിര്‍ണായക വെളിപ്പെടുത്തലാണ് മുൻ ഓസീസ് ക്യാപ്റ്റൻ മൈക്കിൾ ക്ലാര്‍ക്ക് നടത്തിയിരിക്കുന്നത്.

അനാവശ്യമായി സൈമണ്ട്സ് വിഷയം നീട്ടിക്കൊണ്ടുപോകുകയായിരുന്നുന്നെന്ന് മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മൈക്കിള്‍ ക്ലാര്‍ക്ക് വെളിപ്പെടുത്തി. വംശീയമായി ഹര്‍ഭജൻ എന്തെങ്കിലും പറഞ്ഞോ എന്ന് ഞാൻ സൈമണ്ട്സിനോട് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി ക്സര്‍ക്ക് പറയുന്നു.

എന്താണ് പറഞ്ഞത് എന്ന് ഹര്‍ഭജന് മാത്രമേ അറിയൂ എന്നായിരുന്നു ചടങ്ങിൽ പങ്കടുത്ത മുൻ ഇന്ത്യൻനായകൻ സൗരവ് ഗാംഗുലിയുടെ പ്രതികരണം.
ഡിആര്‍എസ് വിവാദം ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും ചര്‍ച്ച ചെയ്ത് പരിഹരിച്ചത് സന്തോഷം നൽകുന്ന കാര്യമാണെന്നും ക്ലാര്‍ക്ക് പറഞ്ഞു