മിനസോട്ട: സെല്‍ഫ് ഗോളുകള്‍ പലതും നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇതല്‍പ്പം കടന്ന കൈയായിപ്പോയി. കഴിഞ്ഞ ദിവസം ബ്ലെയിനില്‍ നടന്ന മിനസോട്ട യുണൈറ്റഡ്-ബേണ്‍മൗത്ത് സൗഹൃദ മത്സരത്തിലാണ് ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ അത്യപൂര്‍വ സെല്‍ഫ് ഗോള്‍ പിറന്നത്. ഗോളടിച്ചതാകട്ടെ മിനസോട്ട യുണൈറ്റഡിന്റോ ഗോള്‍ കീപ്പര്‍ സാമി ഡോക്കും.

അപകടകരമല്ലാത്തൊരു പന്ത് കൈപ്പിടിയിലൊതുക്കിയശേഷം ഡോക്ക് സ്വന്തം ടീം അംഗത്തിന് പന്ത് എറിഞ്ഞുകൊടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഭീമന്‍ കൈയബദ്ധം പറ്റിയത്. പന്ത് ചെന്നുവീണതാകട്ടെ സ്വന്തം ഗോള്‍ പോസ്റ്റില്‍. കാമറൂണിന്റെ മുന്‍ ഗോള്‍ കീപ്പര്‍ കൂടിയാണ് ഡോക്ക്. മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളിനാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമായ ബേണ്‍മൗത്ത് ജയിച്ചത്.