ധര്‍മ്മശാല: ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനെതിരായ പോര് കടുപ്പിച്ച് മിച്ചൽ സ്റ്റാര്‍ക്ക് . അടുത്ത അവസരത്തിൽ അശ്വിന്‍റെ തല ലക്ഷ്യമാക്കി പന്തെറിയുമെന്ന്
ഓസ്ട്രേലിയന്‍ പേസര്‍ പറഞ്ഞു.
ബംഗലുരു ടെസ്റ്റിൽ തുടങ്ങിയ അശ്വിന്‍ സ്റ്റാര്‍ക്ക് പോരിന് ശമനമില്ല . സ്റ്റാര്‍ക്കിന്‍റെ ബൗൺസര്‍ ഹുക്ക് ചെയ്ത് സിക്സര്‍ നേടിയ മുകുന്ദിന്‍റെ തല
ലക്ഷ്യമാക്കി പന്തെറിയുമെന്ന് സ്റ്റാര്‍ക്ക് ഭീഷണിപ്പെടുത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. തമിഴ്നാട് ഓപ്പണറായ മുകുന്ദിനെ ഭീഷണിപ്പെടുത്തിയതിന് നാട്ടുകാരനായ അശ്വിന്‍ സ്റ്റാര്‍ക്കിന് മറുപടിയും നൽകി.
രണ്ടാം ഇന്നിംഗ്സില്‍ സ്റ്റാര്‍ക്കിനെ പുറത്താക്കിയത് അശ്വിന്‍ ആഘോഷിച്ചതും ഇത് മനസില്‍ വച്ച് തന്നെ. ഇന്ത്യയെ ഇനി നേരിടുമ്പോള്‍ അശ്വിന്‍റെ തല ലക്ഷ്യമാക്കി പന്തെറിയമെനാണ് സ്റ്റാര്‍ക്കിന്‍റെ അടുത്ത മുന്നറിയിപ്പ് .
