മുംബൈ: ധരിച്ച വസ്ത്രത്തിന്റെ പേരില്‍ മിതാലി രാജിന് സദാചാര പാഠങ്ങളുമായി ആങ്ങളമാര്‍. ഫോട്ടോ ഷൂട്ടിന്റെ ഭാഗമായി മിതാലി ട്വിറ്ററില്‍ ട്വീറ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ഉപദേശവുമായി ചിലര്‍ രംഗത്തെത്തിയിരിക്കുന്നത്. ഈ ചിത്രം ഡീലിറ്റ് ചെയ്യു, ജനങ്ങള്‍ നിങ്ങളെ മാതൃകയായി കാണുന്നു, പക്ഷെ ഈ രീതിയില്‍ വസ്ത്രം ധരിച്ചാല്‍ അത് ഇല്ലാതാവും എന്നതായിരുന്നു ചിത്രത്തിന് താഴെ ഒരാളുടെ കമന്റ്.
താങ്കള്‍ ഒരു നടിയല്ലെന്നും ഒരു ക്രിക്കറ്ററാണെന്നും എന്തിനാണ് ഇത്രമാത്രം ഗ്ലാമറസാവുന്നതെന്നും മറ്റൊരാള്‍ ചോദിക്കുന്നു. ഇത്തരത്തില്‍ സദാചാര ആങ്ങളമാരുടെ സരോപദേശം നിരവധിയാണ്. എന്നാല്‍ ഇതിന് മിതാലി ഇതുവരെ മറുപടി നല്‍കിയിട്ടില്ല.
നേരത്തെ, കക്ഷത്തെ വിയര്‍പ്പു കാണുന്നരീതിയില്‍ വസ്ത്രം ധരിച്ചതിന്റെ പേരില്‍ ഉപദേശവുമായി എത്തിയ ആള്‍ക്ക് മിതാലി ചുട്ട മറുപടി നല്‍കിയിരുന്നു.
