ആള് ഫുട്‌ബോള്‍ താരമൊന്നുമല്ല. ഗിസയില്‍ നിന്നുള്ള എഞ്ചിനീയറാണ് 30കാരന്‍. 

കെയ്‌റോ: ഈജിപ്തില്‍ മുഹമ്മദ് സലാ മാത്രമല്ല ഇപ്പോള്‍ സൂപ്പര്‍ താരം. മറ്റൊരാള്‍ കൂടിയുണ്ട്, അഹമ്മദ് ബഹാ. ആള് ഫുട്‌ബോള്‍ താരമൊന്നുമല്ല. ഗിസയില്‍ നിന്നുള്ള എഞ്ചിനീയറാണ് 30കാരന്‍. 

മുടി, താടി, ചിരി എല്ലാം ഒരുപോലെ. സൂക്ഷിച്ച് നോക്കിയാല്‍പ്പോലും ഇതില്‍ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാ ആരെന്ന് മനസ്സിലാവില്ല. സലായുമായി അത്രയ്ക്ക് സാമ്യമുണ്ട് ഈജിപ്തുകാരനായ അഹമ്മദ് ബഹായ്ക്ക്. ബഹാ രണ്ടുവര്‍ഷം മുന്‍പ് ലായെ നേരില്‍ക്കണ്ടിരുന്നു. അന്ന് കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുന്നത് പോലെ തോന്നുന്നു എന്നാണ് സലാ പറഞ്ഞത്. 

ലിവര്‍പൂള്‍ ചാന്പ്യന്‍സ് ലീഗ് സെമിയില്‍ റോമയെ നേരിട്ടപ്പോള്‍ കളിത്തട്ടില്‍ സലായും ഗാലറിയില്‍ ബഹായുമായിരുന്നു ശ്രദ്ധാകേന്ദ്രം. പുറത്തിറങ്ങിയാല്‍ സലായാന്ന് കരുതി ആരാധകര്‍ ബഹായെ പൊതിയും. ഈജിപ്തുകാരനായ സലാ ഈ സീസണില്‍ ലിവര്‍പൂളില്‍ എത്തിയതോടെയാണ് ലോകം അറിയുന്ന താരമായത്.