അഫ്ഗാനിസ്ഥാന്‍ താരം മുഹമ്മദ് നബിയെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അത്യപൂര്‍വ്വ റെക്കോര്‍ഡ്. ഒരു ടീമിന്റെ ആദ്യ 100 അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളിലും കളിക്കുന്ന ഏകതാരം എന്ന റെക്കോര്‍ഡാണ് മുഹമ്മദ് നബി സ്വന്തമാക്കിയത്. അയര്‍ലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലാണ് മുഹമ്മദ് നബി അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 മത്സരം തികച്ചത്. 

ആദ്യ അന്താരാഷ്ട്ര ഏകദിനം മുതല്‍ അഫ്ഗാന്‍ ടീമിലുള്ള നബിക്ക് ഇതുവരെയും ഒരു മത്സരം പോലും നഷ്ടമായിട്ടില്ല. ഏകദിനത്തില്‍ അഫ്ഗാനായി രണ്ടായിരത്തിലധികം റണ്‍സും നൂറിലധികം വിക്കറ്റും മുഹമ്മദ് നബി സ്വന്തമാക്കിയിട്ടുണ്ട്.

അതെസമയം ഒരു ടീമിന് വേണ്ടി തുടര്‍ച്ചയായി നൂറ് ഏകദിന മത്സരങ്ങള്‍ കളിക്കുന്ന പതിനാലാമത്തെ കളിക്കാരനാണ് മുഹമ്മദ് നബി . ഇന്ത്യയ്ക്ക് വേണ്ടി തുടര്‍ച്ചയായി 185 ഏകദിനങ്ങള്‍ കളിച്ച സച്ചിന്‍ ടെണ്ടുല്‍ക്കറാണ് ഈ റെക്കോര്‍ഡില്‍ ഒന്നാമത്.