ഭാര്യ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണിക്കണമെന്ന് ഷമി ഷമിക്കെതിരെ ഭാര്യ ഹാസിന്‍ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു ഹാസിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതശ്രമം അടക്കം ഷമിക്കെതിരെ ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്

കൊല്‍ക്കത്ത: തനിക്കെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി. ഷാമിക്ക് മറ്റ് സ്ത്രീകളുമായി അവിഹിത ബന്ധമുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നുമായിരുന്നു ഭാര്യ ഹാസിന്‍റെ ജഹാന്‍റെ ആദ്യ ആരോപണം. ഷമി വാതുവയ്പുകാരനാണെന്നും, രാജ്യത്തെ ചതിച്ചെന്നും പണം നിരവധി സ്ത്രീകളുമായി ബന്ധമുള്ള ഷമിക്ക് സെക്‌സ് റാക്കറ്റുമായും ബന്ധമുണ്ടെന്ന് ഹസിന്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 

അനുദിനം എന്നോണമുള്ള ഒാരോ ആരോപണങ്ങള്‍ക്ക് വീശദീകരണം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ഇതില്‍ പൂർണ്ണമായ ഒരു അന്വേഷണം വേണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത് "എന്ന് ഷമി പറഞ്ഞു. ക്രിക്കറ്റ് ബോർഡിലെ പൂർണ വിശ്വാസമുണ്ടെന്ന് ക്രിക്കറ്റ് ബോർഡ് ഓഫ് ഇന്ത്യ (ബിസിസിഐ) പ്രതികരിച്ചു. ബിസിസിഐയില്‍ പൂർണ വിശ്വാസമുണ്ടെന്നും അവർ അന്വേഷണത്തിനു ശേഷമായിരിക്കും തീരുമാനമെടുക്കുകയെന്നും ഷാമി കൂട്ടിച്ചേര്‍ത്തു.

ഹാസിന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഷമിക്കെതിരെ ജാമ്യം ലഭിക്കാത്തതും പത്തോ അതിലധികോ വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതശ്രമം, ബലാത്സംഗം, ഗാര്‍ഹിക പീഡനം കുറ്റങ്ങളില്‍ 323 , 323, 506, 328, 34 എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. 

ഷമിയുടെത് എന്ന് സംശയിക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവിട്ടതിന് പിന്നാലെ വനിതാ സെല്‍ ഭാര്യ ഹാസിന്‍ ജഹാന്‍റെ മൊഴി രേഖപ്പെടുത്തിയിരുന്നു. പാക്കിസ്ഥാന്‍ യുവതി അലിഷ്ബയുമായുള്ള ഷമിയുടെ ഫോണ്‍ സംഭാഷണം എന്ന വെളിപ്പെടുത്തലോടെയാണ് ഹാസിന്‍ ജഹാന്‍ ഓഡിയോ പുറത്തുവിട്ടത്. ഷമി കൊല്ലാന്‍ ശ്രമിച്ചതായും തന്നെ അയാളുടെ സഹോദരനുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നുവെന്നും ഹാസിന്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഷമിയുടെ വാദം. 2014 ലായിരുന്നു ഇരുവരുടെയും വിവാഹം.