യുവേഫ ചാന്പ്യന്‍സ് ലീഗിന്റെയും യൂറോപ്പ ലീഗിന്റെയും ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായപ്പോള്‍ ഇംഗ്ലണ്ടില്‍ നിന്ന് ശേഷിച്ചത്
രണ്ട് ടീമുകള്‍ മാത്രം. ലെസ്റ്റര്‍ സിറ്റിയും മാഞ്ചസ്റ്റര്‍ യുണൈറ്റഡും. ടീമുകള്‍ക്ക് വേണ്ടത്ര വിശ്രമം നല്‍കാത്ത ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നടത്തിപ്പുകാരാണ് യൂറോകപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് മോറീഞ്ഞോ ആരോപിക്കുന്നു. ഇറ്റലിയിലും സ്‌പെയ്‌നിലും പോര്‍ട്ടുഗലിലുമെല്ലാം യൂറോപ്യന്‍ മത്സരങ്ങള്‍ വരുമ്പോള്‍ ടീമുകളുടെ പ്രാദേശികമത്സരക്രമത്തില്‍ മാറ്റം വരുത്താറുണ്ടെന്നും മോറീഞ്ഞോ പറഞ്ഞു.

ഇംഗ്ലീഷ് ക്ലബുകളിലെ താരങ്ങള്‍ തുടര്‍ച്ചയായി കളിച്ച് ക്ഷീണിതരാണ്. മറ്റ് ലീഗുകളിലെ കളിക്കാര്‍ക്ക് ആവശ്യത്തിന് വിശ്രമം കിട്ടുന്നുവെന്നും മോറീഞ്ഞോ. ലെസ്റ്റര്‍ സിറ്റി ചാന്പ്യന്‍സ് ലീഗിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗിലുമാണ് ക്വാര്‍ട്ടറിലെത്തിയത്. സ്‌പെയ്‌നിലെ നാല് ക്ലബുകളും ജര്‍മ്മനിയിലെ മൂന്ന് ടീമുകളും യൂറോപ്യന്‍ മത്സരങ്ങള്‍ക്ക് അവസാന എട്ടില്‍ ഇടംപിടിച്ചിട്ടുണ്ട്.