മുന്‍ ക്യാപ്റ്റന്‍ ധോണിയെ വരാനിരിക്കുന്ന ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധങ്ങള്‍ കടുക്കുകകയാണ്. ധോണിയുടെ പുറത്താക്കല്‍ തെല്ലൊന്നുമല്ല ആരാധകരെ വിഷമത്തിലാക്കിയിരിക്കുന്നത്. യുവതാരം ഋഷഭ് പന്തിന് അവസരങ്ങള്‍ നല്‍കാനുള്ള തീരുമാനമാണ് ധോണിക്ക് പുറത്തേക്കുള്ള വഴി തെളിച്ചതെന്നാണ് മുഖ്യമ പരിശീലകന്‍ എംഎസ്കെ പ്രസാദ് പ്രതികരിച്ചത്.
പൂനെ: മുന്‍ ക്യാപ്റ്റന്‍ ധോണിയെ വരാനിരിക്കുന്ന ടി20 മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതിഷേധങ്ങള്‍ കടുക്കുകകയാണ്. ധോണിയുടെ പുറത്താക്കല്‍ തെല്ലൊന്നുമല്ല ആരാധകരെ വിഷമത്തിലാക്കിയിരിക്കുന്നത്. യുവതാരം ഋഷഭ് പന്തിന് അവസരങ്ങള്‍ നല്‍കാനുള്ള തീരുമാനമാണ് ധോണിക്ക് പുറത്തേക്കുള്ള വഴി തെളിച്ചതെന്നാണ് മുഖ്യമ പരിശീലകന്‍ എംഎസ്കെ പ്രസാദ് പ്രതികരിച്ചത്.
വീന്‍ഡീസിനെതിരായ പരമ്പരയ്ക്ക് പുറമെ ഓസ്ട്രേലിയക്കെതിരായ 17 അംഗ ടീമിലും ധോണിയില്ലെന്നതാണ് ഏവരെയും ഞെട്ടിക്കുന്നത്. ടീം പ്രഖ്യാപിച്ചതിന് പിന്നാലെ പുറത്തുവന്ന മുന്‍ താരം ആകാശ് ചോപ്രയുടെ പ്രതികരണം ആരാധകരെ സങ്കടത്തിലാഴ്ത്തുന്നു. ഇന്ത്യയുടെ ജഴ്സിയില്‍ ഇനിയൊരു ടി20 മത്സരത്തിന് ധോണിയുണ്ടാകില്ലെന്നായിരുന്നു ചോപ്രയുടെ ട്വീറ്റ്.
ഓസ്ട്രേലിയക്കെതിരായ ടി20 ടീമും പ്രഖ്യാപിച്ചു. 17 അംഗ ടീമിലും ധോണിയില്ല. ഇനിയൊരു ടി20 ടീമില്‍ ഇന്ത്യയുടെ നീലക്കുപ്പായത്തില്‍ ധോണിയെ കാണാാന്‍ സാധിച്ചെന്ന് വരില്ല എന്നായിരുന്നു ട്വീറ്റ്. ധോണിയുടെ ഫോമില്ലായ്മ വിമര്‍ശനങ്ങള്‍ക്ക് ഇടയാകുമ്പോഴും വിക്കറ്റ് കീപ്പറെന്ന നിലയിലും തന്ത്രങ്ങളുടെ ബുദ്ധിരാക്ഷസന്‍ എന്ന നിലയിലും അദ്ദേഹം ടീമിന് വലിയ കരുത്താണെന്നാണ് ആരാധകരുടെ വാദം.
എന്നാല്‍ പ്രായമോ ഫോമില്ലായ്മയോ അല്ല താരത്തിനെ മാറ്റിനിര്‍ത്താന്‍ കാരണമെന്ന് മുഖ്യപരിശീലകന്‍ വിശദീകരിക്കുന്നു. ഋഷഭ് പന്തിന് അവസരം കൊടുത്ത് അടുത് വിക്കറ്റ് കീപ്പറായി വളിര്‍ത്തിക്കൊണ്ടുവരേണ്ടതുണ്ടെന്നാണ് എംഎസ്കെ പ്രസാദ് വ്യക്തമാക്കുന്നത്.
