ധോണിയുടെ മകള്‍ സിവയുടെ മലയാളം പാട്ട് വൈറലായിരുന്നു. അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ എന്ന സിനിമാഗാനമാണു രണ്ടു വയസുള്ള സിവ കൊഞ്ചലോടെ പാടിയത്. പ്രിയദർശൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രമായ അദ്വൈതത്തിലെ പാട്ടാണിത്. സിവയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ധോണിതന്നെയാണ് ഇതു പുറത്തു വിട്ടത്.
പാട്ട് ആരു പഠിപ്പിച്ചു എന്നതു വലിയ ചർച്ചയായിരുന്നു. ചിലസ്ഥലങ്ങളില്‍ നിന്ന് ഇത് ശ്രീശാന്ത് എന്ന് പോലും അഭിപ്രായം ഉയര്‍ന്നു. എന്നാല്‍ അത് ഒരിക്കലും സാധ്യമാകില്ലായിരുന്നു. കൃഷ്ണഭക്തരായ കുടുംബം യു ട്യൂബിൽനിന്നു പാട്ട് ഡൗൺലോഡ് ചെയ്തു സിവയെ പഠിപ്പിച്ചു എന്നായിരുന്നു ഒരു വാദം. ഇതും ശരിയല്ല എന്നാണ് പുതിയ വാദം.
കുട്ടിയെ നോക്കുന്ന മലയാളിയായ ചേച്ചി യാണു പാട്ട് പഠിപ്പിച്ചത് എന്നാണ് പുതിയ വാര്‍ത്ത. ഇവരുടെ പേരോ വിവരങ്ങളോ വെളിപ്പെടുത്താനാകില്ലെന്ന് ഈ വിവരം കൈമാറിയവർ പറഞ്ഞുവെന്നാണ് പ്രമുഖ ഓണ്‍ലൈന്‍ മാധ്യമം പറയുന്നത്. ധോണിയുടെയും കുടുംബത്തിന്‍റെയും സമൂഹമാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നവർ ഔദ്യോഗികമായി പുറത്തുവിട്ടതാണ് സിവയുടെ പാട്ട്.
