ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍നായകന്‍ എം എസ് ധോണിയുടെ ജീവിതകഥ പറയുന്ന എം എസ് ധോണി: ദ അണ്‍ടോള്‍ഡ് സ്റ്റോറി എന്ന സിനിമ ഏറെ ചര്‍ച്ചയായതാണ്. ഇപ്പോഴിതാ, സിനിമ കണ്ട ദക്ഷിണാഫ്രിക്കന്‍ അത്‌ലറ്റും ഒളിംപിക്‌സ് സ്വര്‍ണമെഡല്‍ ജേതാവുമായ കാസ്റ്റര്‍ സെമന്യ, ധോണിയെ വാനോളം പുകഴ്‌ത്തുകയാണ്. ട്വിറ്ററിലൂടെയാണ് ധോണിയെ സെമന്യ പുകഴ്‌ത്തിയത്. താങ്കളുടെ സിനിമ ഞാന്‍ കണ്ടു. ശരിക്കും പ്രചോദനം നല്‍കുന്ന കഥയാണ്. അഭിനന്ദനങ്ങള്‍- എന്നാണ് സെമന്യ ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ധോണിയുടെ ജീവിതകഥയാണ് എം എസ് ധോണി- ദ അണ്‍ടോള്‍ഡ് സ്റ്റോറി പറയുന്നത്. സിനിമയില്‍ ധോണിയുടെ വേഷം അവതരിപ്പിച്ചത് സുശാന്ത് സിങ് രജ്പുത്ത് ആണ്.
2016 ഒളിംപിക്‌സിലും 2011, 2012 വര്‍ഷങ്ങളിലെ ലോക ചാംപ്യന്‍ഷിപ്പുകളിലും 800 മീറ്ററില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി സ്വര്‍ണം നേടിയ അത്‌ലറ്റാണ് കാസ്റ്റര്‍ സെമന്യ.
