കൊളമംബോ: ശ്രീലങ്കയ്ക്കെതിരായ ഏകദിനങ്ങളിൽ കാലം കഴിഞ്ഞുവെന്ന് പറഞ്ഞ വിമര്‍ശകര്‍ക്ക് വന്‍തിരിച്ചടിയാണ് ധോണി നല്‍കിയത്. ക്യാപ്റ്റന്‍ അല്ലെങ്കിലും തന്നെ ടീമിന് ആവശ്യമുണ്ടെന്ന് ധോണി വിക്കറ്റിന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴാണ് ധോണിക്ക് പൂര്‍ണ്ണ പിന്തുണയുമായി ഇന്ത്യന്‍ കോച്ച് രവിശാസ്ത്രി എത്തുന്നത്.
ധോണി കരിയറിന്‍റെ പകുതിദൂരം മാത്രമേ ധോണി ഇപ്പോഴും പിന്നിട്ടിട്ടിള്ളൂ എന്നാണ് പരിശീലകൻ രവി ശാസ്ത്രിയുടെ അഭിപ്രായം. 2019 ലോകകപ്പിനുള്ള ടീമിൽ ധോണി ഉണ്ടാകുമെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ രവിശാസ്ത്രി നല്‍കുന്നത്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ 45ഉം, മൂന്ന്, നാല് ഏകദിനങ്ങളിൽ 67, 40 റൺസ് വീതവുമെടുത്ത് പുറത്താകാതെ നിന്ന ധോണി, ഏകദിന ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ മൽസരങ്ങളിൽ പുറത്താകാതെ നിന്ന താരമെന്ന റെക്കോർഡും സ്വന്തം പേരിൽ കുറിച്ചു. ഇതിൽ, കരിയറിലെ 300–ാം രാജ്യാന്തര ഏകദിനത്തിനിറങ്ങിയ ശ്രീലങ്കയ്ക്കെതിരായ നാലാം മൽസരത്തിലാണ് 49 റൺസുമായി പുറത്താകാതെ നിന്ന് ധോണി റെക്കോർഡിട്ടത്.
ഇതിനു പിന്നാലെയാണ് ടീമിൽ ധോണിയെക്കുറിച്ച് രവിശാസ്ത്രി പറഞ്ഞത്,
ടീമിൽ ഇപ്പോഴും ഏറ്റവുമധികം സ്വാധീനമുള്ള കളിക്കാരനാണ് ധോണി. ഡ്രസിങ് റൂമിലെ ജീവിക്കുന്ന ഇതിഹാസമായ ധോണി, ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഒരു ആഭരണം കൂടിയാണ്. തന്റെ കരിയറിന്റെ പകുതി വഴി പോലും ധോണി പിന്നിട്ടിട്ടില്ലെന്നാണ് എന്റെ അഭിപ്രായം
വെറ്ററൻ താരത്തിന് ഇനിയും ടീമിനായി ഒരുപാട് സംഭാവനകൾ നൽകാൻ സാധിക്കുമെന്നും ശാസ്ത്രി പറഞ്ഞു. രാജ്യത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന നിലയിൽ ധോണിക്ക് അടുത്തു നിൽക്കാവുന്നവർ പോലും ഇപ്പോഴില്ലെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു.
