സന്നാഹ മത്സരത്തില്‍ വന്‍സ്കോറിനാണ് ബംഗ്ലാദേശിനെ ഇന്ത്യ തോല്‍പ്പിച്ചത്. മത്സരത്തില്‍ ധോണിയും കോഹ്ലിയും ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ലെങ്കിലും ഫീല്‍ഡ് ചെയ്യാന്‍ ഇറങ്ങി. ബംഗ്ലാദേശ് ഇന്നിംഗ്‌സിന്റെ അവസാനത്തിലായിരുന്നു ധോണി കീപ്പറുടെ വേഷം മാറ്റി ഫീല്‍ഡറായി കളത്തിലിറങ്ങിയത്. ആരാധകരുടെ നിരന്തരമായുളള ആവശ്യപ്രകാരമായിരുന്നു ധോണിയുടെ വരവ്.

ഫീല്‍ഡിംഗിനിടെ ധോണിയ്ക്ക് ലഭിച്ച ഒരു ക്യാച്ച് ചാന്‍സ് താരത്തിന് മുതലാക്കാനായില്ല. മത്സരത്തില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യ എറിഞ്ഞ 24-മത്തെ ഓവറിലായിരുന്നു ഈ രസകരമായ സംഭവം. ബംഗ്ലാദേശ് താരം തസ്‌കീന്‍ അഹമ്മദ് ഉയര്‍ത്തിയടിച്ച ഒരു ദുര്‍ബലമായ ഷോട്ട് ധോണി ഓടിയെത്തുമ്പോഴേക്കും നിലത്ത് കുത്തുകയായിരുന്നു. ഇത് കളിക്കളത്തില്‍ പൊട്ടിച്ചിരിയ്ക്ക് വഴിവെച്ചു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അടക്കമുളള താരങ്ങളാണ് ധോണിയുടെ ഈ ക്യാച്ച് മിസ്സിനെ 'ചിരിയോടെ' നേരിട്ടത്. മറുചിരിയായിരുന്നു ധോണിയുടെ ഇതിനുളള മറുപടി. കളി ജയിക്കാന്‍ ഒരു വിക്കറ്റ് മാത്രം അവശേഷിക്കുമ്പോഴായിരുന്നു ഈ സംഭവം. ആ കാഴ്ച്ച കാണുക