ഇന്ത്യയില്‍ കൂടുതല്‍ ആരാധകരുള്ള കായികതാരമെന്ന നേട്ടം ധോണിക്ക്
ട്വന്‍റി 20, ഏകദിന ലോകകപ്പുകളിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച ധോണി, ഐ സി സി ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യയെ ഒന്നാം സ്ഥാനത്തും എത്തിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ വ്യക്തിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിൽ ധോണിക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രമേയുള്ളൂ. 6.8 ശതമാനം വോട്ടുമായി സച്ചിൻ ടെൻഡുൽക്കർ രണ്ടും 4.8 ശതമാനം വോട്ടുമായി വിരാട് കോലി മൂന്നും സ്ഥാനത്തെത്തി.
ഇവർക്കുശേഷം ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലിയോണൽ മെസിക്കുമാണ്. റൊണാൾഡോയ്ക്ക് 2.6 ശതമാനം വോട്ടും മെസ്സിക്ക് രണ്ട് ശതമാനം വോട്ടുമാണ് കിട്ടിയത്. 1.6 ശതമാനം വോട്ടുമായി ഡേവിഡ് ബെക്കാമും പട്ടികയിൽ ഇടംപിടിച്ചു.
