ഐപിഎല്‍ പ്ലേ ഓഫില്‍ കടക്കാതെ പുറത്തായ ടീം ആണ് പൂനെ ജെയ്ന്‍റ്സ്, ഇതുവരെ എല്ലാ ഐപിഎല്‍ സെമി/പ്ലേ ഓഫുകള്‍ കളിച്ച ധോണിയുടെ ക്യാപ്റ്റന്‍സിക്ക് പക്ഷെ പ്രഥമ ഐപിഎല്ലില്‍ പൂനെയെ പ്ലേ ഓഫില്‍ എത്തിക്കാന്‍ സാധിച്ചില്ല.
എന്നാല്‍ ചൊവ്വാഴ്ച ദില്ലിക്കെതിരായി നടന്ന മത്സരത്തില്‍ പൂനെ 19 റണ്‍സിന് ജയിച്ചു. ഈ മത്സരത്തില്‍ ഒരു റെക്കോഡും ധോണിയിട്ടു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സ്റ്റംമ്പിങ്ങ് എന്ന റെക്കോഡാണ് ധോണി മറികടന്നത്.
ഇതുവരെ ഐപിഎല്ലില്‍ ധോണി 26 സ്റ്റംമ്പിങ്ങാണ് നടത്തിയത്. 25 സ്റ്റംമ്പിങ്ങ് നടത്തിയ ഉത്തപ്പയുടെ റെക്കോഡാണ് ധോണി മറികടന്നത്.
