കുഞ്ഞാരാധകനൊപ്പം കളിചിരികളുമായി മിസ്റ്റര്‍ കൂള്‍

First Published 27, Mar 2018, 12:05 PM IST
ms dhoni play with child fan of him
Highlights
  • വൈറലായി വീഡിയോ

വിവാദങ്ങള്‍ക്കൊടുവില്‍ ഐപിഎല്ലിലേക്ക് തിരിച്ചുവരികയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചെന്നൈ ടീം കളിയിലേക്ക് തിരിച്ചു വരുന്നതിന് മുന്നോടിയായുള്ള പരിശീലനത്തിലുമാണ്. കോഴ വിവാദത്തിനൊടുവില്‍ രണ്ട് വര്‍ഷത്തെ വിലക്ക് നേരിട്ടതിന് ശേഷമുള്ള തിരിച്ച് വരവിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ചെന്നൈ ക്യാപ്റ്റന്‍ ധോണിയും പുതിയ പൂരത്തിനായുള്ള തയ്യാറെടുപ്പുകളിലാണ്. പരിശീലനത്തിനിടെ നിരവധി പേര്‍ താരത്തെ കാണാനെത്തുന്നുണ്ട്. ധോണിയെ കാണാനെത്തിയ കുഞ്ഞു ആരാധകനുമൊത്തുള്ള ധോണിയുടെ കളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

loader