ആരാധകരുടെ 'തല'യാണ് എംഎസ് ധോണി. ആരാധകര്‍ക്ക് ധോണിയോടുള്ള സ്നേഹം തിരിച്ചും നല്‍കുന്നതില്‍ ധോണി ഒരിക്കലും പിശുക്കുകാട്ടിയിട്ടില്ല. കാര്യവട്ടം ഏകദിനത്തിനിടെ തന്നെ കാണാനെത്തിയ അംഗപരിമിതനായ ആരാധകന്റെ അടുത്തെത്തി ഓട്ടോഗ്രാഫ് നല്‍കിയും സെല്‍ഫിയെടുത്തുമെല്ലാം ധോണി ആരാധക മനം കവര്‍ന്നിരുന്നു.

റാഞ്ചി:ആരാധകരുടെ 'തല'യാണ് എംഎസ് ധോണി. ആരാധകര്‍ക്ക് ധോണിയോടുള്ള സ്നേഹം തിരിച്ചും നല്‍കുന്നതില്‍ ധോണി ഒരിക്കലും പിശുക്കുകാട്ടിയിട്ടില്ല. കാര്യവട്ടം ഏകദിനത്തിനിടെ തന്നെ കാണാനെത്തിയ അംഗപരിമിതനായ ആരാധകന്റെ അടുത്തെത്തി ഓട്ടോഗ്രാഫ് നല്‍കിയും സെല്‍ഫിയെടുത്തുമെല്ലാം ധോണി ആരാധക മനം കവര്‍ന്നിരുന്നു.

ഇപ്പോഴിതാ ഒരു കുഞ്ഞ് ആരാധികയുടെ ആഗ്രഹമാണ് മുന്‍ ഇന്ത്യന്‍ നായകന്‍ സാധിച്ചുകൊടുത്തിരിക്കുന്നത്. ധോണി ഫാന്‍സ് ഫേസ്ബുക് പേജില്‍ പങ്കുവെച്ച വീഡിയോ എവിടെനിന്നാണ് ചിത്രികരിച്ചതെന്ന് വ്യക്തമല്ലെങ്കിലും കാറിലിരുന്ന ആരാധകിയോട് കുശലം ചോദിക്കുന്ന ധോണിയെ വീഡിയോയില്‍ കാണാം.അല്‍പനേരം സംസാരിച്ചതിനുശേഷം ആരാധികയ്ക്ക് കൈകൊടുത്തശേഷമാണ് ധോണി മടങ്ങുന്നത്.

ട്വന്റി-20 ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ധോണി വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ കളിച്ചിരുന്നില്ല. ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരക്കുള്ള ടീമിലും ധോണിയില്ല. അടുത്തവര്‍ഷം ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലാവും ആരാധകര്‍ക്ക് ഇനി ധോണിയെ ഗ്രൗണ്ടില്‍ കാണാനാകുക.