ഓസ്ട്രേലിയക്കെതരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി മാന്‍ ഓഫ് ദ സീരീസായി മാറിയ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കുള്ള അഭിനന്ദനങ്ങളാണ് സോഷ്യല്‍ മീഡിയക്കകത്തും പുറത്തും. 

മെല്‍ബണ്‍: ഓസ്ട്രേലിയക്കെതരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി മാന്‍ ഓഫ് ദ സീരീസായി മാറിയ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിക്കുള്ള അഭിനന്ദനങ്ങളാണ് സോഷ്യല്‍ മീഡിയക്കകത്തും പുറത്തും. ഹേറ്റേഴ്സിനെ പോലും അത്ഭുതപ്പെടുത്തുന്ന പ്രകടനം നടത്തിയാണ് ധോണിയുടെ തിരിച്ചുവരവ്.

വിജയത്തിന് ശേഷം എംഎസ് ധോണി ഗ്രൗണ്ടില്‍ വച്ച് തന്നെ ഇന്ത്യയുടെ ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാറിനോട് നടത്തിയ സംഭാഷണമാണ് ഇപ്പോള്‍ വൈറലാകുന്നത്. മത്സരത്തിനുപയോഗിച്ച പന്ത് ബംഗാറിന് കൈമാറിക്കൊണ്ട് തമാശ രൂപത്തില്‍ ധോണി പറ‍ഞ്ഞ കാര്യമാണ് ശ്രദ്ധേയമായത്.

 ('ബോള്‍ ലേലോ നഹി തോ ബോലേഗാ റിട്ടൈര്‍മെന്‍റ് ലേ രഹേ ഹേ ) ' ഈ പന്ത് പിടിക്കൂ, ഇല്ലെങ്കില്‍ ഞാന് വിരമിക്കാൻ പോവുകയാണെന്ന് എല്ലാവരും കരുതും'- ഇങ്ങനെയായിരുന്നു ധോണിയുടെ വാക്കുകള്‍. ബംഗാര്‍ ചിരിച്ചുകൊണ്ട് ധോണിയുടെ തോളില്‍ തട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.

ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ക്കുള്ള മറുപടിയാണിതെന്നാണ് ആരാധകരുടെ വാദം. വീഡിയോ ആരാധകര്‍ ആഘോഷമാക്കുകയും ചെയ്യുന്നു. തന്‍റെ ഫോമിനെ വിമര്‍ശിച്ചവര്‍ക്ക് ധോണി മറുപടി നല്‍കിയതാണെന്ന് മറ്റൊരു പക്ഷം.

ഓസ്ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളില്‍ നിന്നായി 193 റണ്‍സാണ് ധോണി അടിച്ചെടുത്തത്. രണ്ട് മത്സരങ്ങളില്‍ ഇന്ത്യക്ക് വിജയ വഴിയൊരുക്കിയതും ധോണിയായിരുന്നു.

വീഡിയോ കാണാം

Scroll to load tweet…