34 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്ന ധോണിയും 53 പന്തില്‍ 82 റണ്‍സെടുത്ത അംബാട്ടി റായിഡുവിന്റെയും മികവിലാണ് ചെന്നൈ ബംഗലൂരുവിനെ കീഴടക്കിയത്

ചെന്നൈ: ഐപിഎല്ലില്‍ ബംഗലൂരു-ചെന്നൈ പോരാട്ടത്തില്‍ ധോണിയുടെയും അംബാട്ടി റായിഡുവിന്റെയും ത്രസിപ്പിക്കുന്ന പ്രകടനം തന്റെ ഉറക്കം നഷ്ടമാക്കിയെന്ന് മുന്‍ ചെന്നൈ താരം കൂടിയായ ഓസ്ട്രേലിയയുടെ മാത്യു ഹെയ്ഡന്‍. ധോണിയെ യൂണിവേഴ്സല്‍ ബോസെന്ന് വിശേഷിപ്പിച്ച ഹെയ്ഡന്‍ അംബാട്ടി റായിഡുവിനെ ഐസ്‌മാനെന്നാണ് വിശേഷിപ്പിച്ചത്. ഏറെക്കാലം ഓര്‍ത്തിരിക്കാവുന്ന പ്രകടനമാണ് ധോണിയും റായിഡുവും ചേര്‍ന്ന് ബംഗലൂരുവിനെതിരെ നടത്തിയതെന്ന് ഹെയ്ഡന്‍ ട്വിറ്ററില്‍ കുറിച്ചു.

Scroll to load tweet…

34 പന്തില്‍ 70 റണ്‍സുമായി പുറത്താകാതെ നിന്ന ധോണിയും 53 പന്തില്‍ 82 റണ്‍സെടുത്ത അംബാട്ടി റായിഡുവിന്റെയും മികവിലാണ് ചെന്നൈ ബംഗലൂരുവിനെ കീഴടക്കിയത്. അവസാന അഞ്ചോവറില്‍ 71 റണ്‍സ് വേണമായിരുന്നിട്ടും ധോണിയും റായിഡുവും ബ്രാവോയും ചേര്‍ന്ന് ചെന്നൈക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു.

അവസാന ഓവറില്‍ ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്ന ചെന്നൈക്കായി ധോണി നാലാം പന്തില്‍ സിക്സറടിച്ചാണ് വിജയം പൂര്‍ത്തിയാക്കിയത്.