ബര്‍ലിന്‍: ജര്‍മ്മന്‍ ഫുട്ബോള്‍ ലീഗില്‍ ഒരു ഗോളിക്ക് പറ്റിയ ആന മണ്ടത്തരമാണ് ഇപ്പോള്‍ ഫുട്ബോള്‍ ലോകത്തെ ചര്‍ച്ച. ഡൂയിസ് ബെര്‍ഗും ഇന്‍ഗോള്‍സ്റ്റാഡ്റ്റും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ് ഡൂയിസ് ബെര്‍ഗിന്‍റെ ഗോളി ഫ്ലെക്കനാണ് അക്കിടി പറ്റിയത്.
18-ാം മിനിറ്റില്‍ ഇന്‍ഗോള്‍സ്റ്റാഡ്റ്റ് ഗോളി, എതിര്‍ പോസ്റ്റ് ലക്ഷ്യമിട്ട് ലോങ് ബോള്‍ നല്‍കി. പന്ത് ഡൂയുസ്ബര്‍ഗ് പ്രതിരോധതാരം ഗെരിറ്റ് നൗബര്‍ ഹെഡ് ചെയ്ത് ഗോളി ഫ്ലെക്കനിലേക്ക് നല്‍കി. പക്ഷെ ആള് സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഫ്ലെക്കന്‍ ഗോള്‍വലയ്ക്കുള്ളിലിരുന്ന് വെള്ളം കുടിക്കുകയായിരുന്നു. ഇത് കണ്ട ഇന്‍ഗോള്‍സ്റ്റഡ് താരം ഓടിവന്ന് ഈസിയായി പന്ത് വലയിലാക്കി.
മത്സരത്തില്‍ എന്നാല്‍ ഡൂയിസ് ബെര്‍ഗ് ജയിച്ചു. അത് കൊണ്ട് വലിയ വിമര്‍ശനം ഉണ്ടായില്ല, പക്ഷെ ട്രോളോട് ട്രോളാണ് വെള്ളംകുടി ഗോളിക്ക്. ഞാന്‍ ആ വെള്ളക്കുപ്പി വീട്ടില്‍ കൊണ്ടുപോയി കത്തിച്ചുകളയുമെന്നാണ് സംഭവത്തെക്കുറിച്ച് ഫ്ലെക്കന്‍ പ്രതികരിച്ചത്.
