യുവരാജ് സിങ് (14 പന്തില്‍ 14) വീണ്ടും നിരാശപ്പെടുത്തി.

ഇന്‍ഡോര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ മുംബൈയ്ക്ക് 175 റണ്‍സ് വിജയലക്ഷ്യം. ആറ് വിക്കറ്റ നഷ്ടത്തിലാണ് പഞ്ചാബ് ഇത്രയും റണ്‍സെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് ക്രിസ് ഗെയ്ല്‍ (40 പന്തില്‍ 50) കെ.എല്‍. രാഹുല്‍ (20 പന്തില്‍ 24), കരുണ്‍ നായര്‍ (12 പന്തില്‍ 13), മാര്‍കസ് സ്‌റ്റോയ്‌നിസ് (15 പന്തില്‍ 29) എന്നിവരുടെ ബാങ്ങിങ്ങാണ് തുണയായത്. യുവരാജ് സിങ് (14 പന്തില്‍ 14) വീണ്ടും നിരാശപ്പെടുത്തി.

ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബൗളിങ്ങ് തെരഞ്ഞെടുത്തു. ഒരു മാറ്റവുമായിട്ടാണ് രോഹിത് ശര്‍മ ടീമിനെ ഒരുക്കിയത്. കീറണ്‍ പൊള്ളാര്‍ഡിന് പകരം മറ്റൊരു വിന്‍ഡീസ് താരം എവിന്‍ ലെവിസ് ടീമില്‍ മടങ്ങിയെത്തി. 

എന്നാല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ മൂന്ന് മാറ്റങ്ങള്‍ വരുത്തി. യുവരാജിനെ കൂടാതെ ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍കസ് സ്‌റ്റോയിനിസും അക്‌സര്‍ പട്ടേലും പഞ്ചാബ് ജേഴ്‌സിയില്‍ തിരിച്ചെത്തി. 

മുംബൈ ഇന്ത്യന്‍സിന് നിര്‍ണായക മത്സരമാണ് ഇന്നത്തേത്. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനക്കാരാണ് പഞ്ചാബ്. മുംബൈ അവസാന സ്ഥാനത്തും. ഇന്ന് വിജയിച്ചാല്‍ പഞ്ചാബിന് ഒരു സ്ഥാനം മെച്ചപ്പെടുത്താം. വലിയ മാര്‍ജിനില്‍ ജയിച്ചാല്‍ കൂടുതല്‍ സ്ഥാനങ്ങള്‍ മെച്ചപ്പെടുത്താം. മുംബൈക്ക് ഇനിയുള്ള എല്ലാമത്സരങ്ങളും വിജയിച്ചാല്‍ മാത്രമേ ടൂര്‍ണമെന്റില്‍ പ്രതീക്ഷയുള്ളു.