Asianet News MalayalamAsianet News Malayalam

മുരളിയും കുല്‍ദീപും പുറത്ത്: യുവാക്കളെ ഉള്‍പ്പെടുത്തി ടീം ഇന്ത്യ

  • ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും ദേശീയ ടീമിലേക്ക് വാതില്‍ തുറന്ന് കൊടുത്തത്. ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടമുയര്‍ത്തുമ്പോള്‍ ക്യാപ്റ്റനായിരുന്നു മുംബൈക്കാരനായ പൃഥ്വി ഷാ.
     
murali vijay and kuldeep axed;  prithvi shaw and hanuma vihari included for last two test matches
Author
Mumbai, First Published Aug 22, 2018, 11:50 PM IST

മുംബൈ: യുവതാരങ്ങളായ പൃഥ്വി ഷാ, ഹനുമ വിഹാരി എന്നിവരെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ടിനെതിരേ അവസാന രണ്ട് ടീമുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ആദ്യമായിട്ടാണ് ഇരുവര്‍ക്കും ദേശീയ ടീമിലേക്ക് ക്ഷണം വരുന്നത്. 18 വയസ് മാത്രമാണ് പൃഥ്വി ഷായുടെ പ്രായം. വെറ്ററന്‍ ഓപ്പണര്‍ മുരളി വിജയ്, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരെ ടീമില്‍ നിന്ന് പുറത്താക്കി. 

ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലെ മികച്ച പ്രകടനമാണ് ഇരുവര്‍ക്കും ദേശീയ ടീമിലേക്ക് വാതില്‍ തുറന്ന് കൊടുത്തത്. ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് കിരീടമുയര്‍ത്തുമ്പോള്‍ ക്യാപ്റ്റനായിരുന്നു മുംബൈക്കാരനായ പൃഥ്വി ഷാ. പിന്നീട് ഇന്ത്യ എ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യ എയ്ക്ക് വേണ്ടി പുറത്തെടുത്ത സ്ഥിരതയാര്‍ന്ന പ്രകടനമാണ് ടീമില്‍ ഇടം നേടിക്കൊടുത്തത്. 24കാരനായ വിഹാരി ആന്ധ്രാ പ്രദേശുകാരനാണ്. 63 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 59.76 ശരാശരിയിലാണ് താരം റണ്‍സ് കണ്ടെത്തുന്നത്. മധ്യനിര ബാറ്റ്‌സ്മാനായ വിഹാരിക്ക് ഇംഗ്ലണ്ടില്‍ കളിക്കാന്‍ കഴിയുമോയെന്ന് കണ്ടറിയണം. 

ഇംഗ്ലണ്ടിനെതിരേ അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീം: വിരാട് കോലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍. രാഹുല്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ശാര്‍ദുല്‍ ഠാകൂര്‍, കരുണ്‍ നായര്‍, ദിനേഷ് കാര്‍ത്തിക്, ഹനുമ വിഹാരി. 

ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ചതുര്‍ദിന മത്സരത്തിനുള്ള ഇന്ത്യ എ ടീം: ശ്രയാസ് അയ്യര്‍ (ക്യാപ്റ്റന്‍), മായങ്ക് അഗര്‍വാള്‍, ആര്‍. സമര്‍ത്ഥ്, അഭിമന്യു ഈശ്വരന്‍, അങ്കിത് ബാവ്‌നെ, ശുഭ്മാന്‍ ഗില്‍, കെ.എസ്. ഭരത് (വിക്കറ്റ് കീപ്പര്‍), ഷഹ്ബാസ് നദീം, കുല്‍ദീപ് യാദവ്, കെ. ഗൗതം, രജ്‌നീഷ് ഗുര്‍ബാനി, നവ്ദീവ് സൈനി, അങ്കിത് രജ്പൂത്, മുഹമ്മദ് സിറാജ്.
 

Follow Us:
Download App:
  • android
  • ios