ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നാലാം ജയത്തോടെ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ 15 റണ്‍സിനാണ് ഹൈദരാബാദ് തോല്‍പ്പിച്ചത്. വിജയലക്ഷ്യമായ 195 റണ്‍സ് പിന്തുടര്‍ന്ന ആര്‍സിബിക്ക് 6 വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ കഴിഞ്ഞുളളൂ.

ഡിവിലിയേഴ്‌സ് 47 ഉം ക്യാപ്റ്റന്‍ കോലി 14 ഉം ഷെയ്ന്‍ വാട്‌സണ്‍ രണ്ടും റണ്‍സെടുത്ത് പുറത്തായി. സീസണില്‍ ആദ്യമായി കളിച്ച മലയാളി താരം സച്ചിന്‍ ബേബി 16 പന്തില്‍ ഒരു സിക്‌സറും 3 ഫോറും ഉള്‍പ്പെടെ 27 റണ്‍സെടുത്തു. 

നേരത്തെ ഹൈദരാബാദിന് വേണ്ടി 50 പന്തില്‍ 92 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ആണ് മാന്‍ ഓഫ് ദ് മാച്ച്. കെയ്ന്‍ വില്ല്യംസണ്‍ 50 റണ്‍സെടുത്തു, 6 കളികളില്‍ രണ്ടില്‍ മാത്രം ജയിച്ച ബാംഗ്ലൂര്‍ നിലവില്‍ ഏഴാം സ്ഥാനത്താണ്. ക്രിസ് ഗെയ്ല്‍ ഇന്നലെ കളിച്ചില്ല.