Asianet News MalayalamAsianet News Malayalam

ടി20യില്‍ ഗെയില്‍ തന്നെ രാജാവ്; യൂണിവേഴ്‌സല്‍ ബോസിന് അപൂര്‍വ്വ നേട്ടം

ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗായ സാന്‍സിയുടെ പ്രഥമ എഡിഷനില്‍ കളിക്കുകയാണ് ഗെയിലിപ്പോള്‍. ജോസി സ്റ്റാര്‍സിനായി മൈതാനത്തിറങ്ങിയ ഗെയില്‍ അപൂര്‍വ്വ നേട്ടവുമായാണ് ക്രീസ് വിട്ടത്...

Mzansi Super League Chris Gayle create another record
Author
Johannesburg, First Published Nov 20, 2018, 7:31 PM IST

ജൊഹന്നസ്‌ബര്‍ഗ്: ട്വന്‍റി20 ക്രിക്കറ്റിലെ യൂണിവേഴ്‌സല്‍ ബോസാണ് വിന്‍ഡീസ് ബാറ്റിംഗ് ജീനിയസ് ക്രിസ് ഗെയില്‍. കരീബിയന്‍ ടീമിനായും വിവിധ ടി20 ലീഗുകളിലും ഗെയില്‍ ഇത് പലകുറി തെളിയിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗായ സാന്‍സിയുടെ പ്രഥമ എഡിഷനില്‍ കളിക്കുകയാണ് ഗെയിലിപ്പോള്‍. ജോസി സ്റ്റാര്‍സിനായി മൈതാനത്തിറങ്ങിയ ഗെയില്‍ അപൂര്‍വ്വ നേട്ടവുമായാണ് ക്രീസ് വിട്ടത്. 

Mzansi Super League Chris Gayle create another record

ടി20യില്‍ 10 ലീഗുകളില്‍ കളിക്കുന്ന ആദ്യ താരമാണ് ഗെയില്‍. ഐപിഎല്‍, അഫ്‌ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗ്, സാന്‍സി സൂപ്പര്‍ ലീഗ്, കരീബിയന്‍ പ്രീമിയര്‍ ലീഗ്, പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ്, ബിഗ് ബാഷ് ലീഗ്, റാം സ്ലാം ടി20, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ്, ഗ്ലോബല്‍ ടി20 കാനഡ, വിറ്റാലിറ്റി ബ്ലാസ്റ്റ് എന്നീ ലീഗുകളിലാണ് ഗെയില്‍ കളിച്ചത്.

ചരിത്രം കുറിച്ച മത്സരത്തില്‍ 19 പന്തില്‍ 23 റണ്‍സാണ് വിന്‍ഡീസ് സൂപ്പര്‍താരം നേടിയത്. എന്നാല്‍ ഗെയിലിന്‍റെ ടീം അഞ്ച് വിക്കറ്റിന് നെല്‍സണ്‍ മണ്ടേല ബേ ജെയിന്‍റ്‌സിനോട് പരാജയപ്പെട്ടു. 

Follow Us:
Download App:
  • android
  • ios