വാഷിങ്ടണ്‍: യു എസ് ഓപ്പണിൽ ഒന്നാം സീഡ് റാഫേൽ നദാലും മൂന്നാം സീഡ് റോജർ ഫെഡററും നാലാം റൗണ്ടിൽ കടന്നു. അര്‍ജന്‍റീനയുടെ ലിയനാര്‍ഡോ മേയറെയാണ് നാല് സെറ്റ് നീണ്ട പോരാട്ടത്തിൽ നദാൽ തോൽപ്പിച്ചത്. സ്‌കോര്‍- 6-7 (2), 6-3, 6-1, 6-4. ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്ക് ഫെലിസിയാനോ ലോപ്പസിനെ തോൽപിച്ചു. സ്‌കോര്‍- 6-3, 6-3, 7-5 അര്‍ജന്റീനയുടെ ഡെൽപോര്‍ട്ടോയും ജയത്തോടെ മുന്നേറി. അതേസമയം പരിക്കേറ്റ മോണ്‍ഫിൽസ് മത്സരത്തിനിടെ പിൻമാറി.

വനിതാ വിഭാഗത്തിൽ കരോളിന പ്ലിസ്കോവ, ലൂസി സഫറോവ എന്നിവര്‍ പ്രീക്വാര്‍ട്ടറിലെത്തി. ചൈനയുടെ ഷുവായ് ഷാങ്ങിനെയാണ് പ്ലിസ്കോവ തോൽപ്പിച്ചത്. ജപ്പാന്‍റെ നാരക്കെതിരായിരുന്നു സഫറോവയുടെ ജയം.അതേസമയം യെലേന ഒസ്റ്റപെൻകോ തോറ്റു പുറത്തായി റഷ്യയുടെ ഡാറിയക്കെതിരെയാണ് താരത്തിന്‍റെ തോൽവി.