സീസണിലെ ഏഴാം കിരീടം ലക്ഷ്യമിട്ട് സ്‌പാനിഷ് താരം റാഫേല്‍ നദാല്‍ ഷാങ്‌ഹായ് ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ കടന്നു. ലോക ഒന്നാം നമ്പര്‍ താരമായ നദാല്‍, സെമിയില്‍ നാലാം സീഡ് മാരിന്‍ സിലിക്കിനെയാണ് പരാജയപ്പെടുത്തിയത്. സ്കോര്‍- 7-5, 7-6 (7/3). പതിനാറ് തവണ ഗ്രാന്‍സ്ലാം കിരീടം നേടിയിട്ടുള്ള നദാലിനെതിരെ നന്നായി പൊരുതിയ ശേഷമാണ് മാരിന്‍ സിലിക് കീഴടങ്ങിയത്. റോജര്‍ ഫെഡറര്‍-മാര്‍ട്ടിന്‍ യുവാന്‍ ഡെല്‍ പോട്രോ രണ്ടാം സെമിയിലെ വിജയിയെയാണ് നദാല്‍ ഫൈനലില്‍ എതിരിടുക.