ബീജിങ്: ചൈന ഓപ്പണ്‍ ടെന്നിസ് കിരീടം റാഫേല്‍ നദാലിന്. ലോക ഒന്നാം നമ്പര്‍ താരമായ നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് നിക്ക് കിര്‍ഗിയോസിനെ ആണ് തോല്‍പിച്ചത്. ഏകപക്ഷീയമായ ഫൈനലില്‍ 6-2, 6-1 എന്ന സ്‌കോറിന് ആയിരുന്നു നദാലിന്റെ ജയം. നദാലിന്റെ തുടര്‍ച്ചയായ പന്ത്രണ്ടാം ജയമാണിത്. ഈ വര്‍ഷം നദാലിന്റെ ആറാം കിരീടവും കരിയറില്‍ ആകെ എഴുപത്തിയഞ്ചാം കിരീടവുമാണിത്. വനിതകളില്‍ കരോളിന്‍ ഗാര്‍സ്യക്കാണ് കിരീടം. ലോക ഒന്നാം നമ്പര്‍ താരം സിമോണ ഹാലെപ്പിനെ അട്ടിമറിച്ചാണ് കരോളിന്‍ ചൈന ഓപ്പണ്‍ കിരീടം സ്വന്തമാക്കിയത്. 6-4, 7-6 എന്ന സ്‌കോറിനായിരുന്നു സീഡ് ചെയ്യപ്പെടാത്ത താരമായ കരോളിന്റെ അട്ടിമറി ജയം.