റാഞ്ചിയിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിലെ 100 മീറ്റർ ഹർഡിൽസിൽ കേരളത്തിന്‍റെ അപർണ റോയിക്ക് സ്വർണം. 18 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 13.76 സെക്കൻഡിൽ ഓടിയെത്തിയ അപർണ റെക്കോർഡോടെയാണ് സ്വർണം നേടിയത്. 2008ൽ തമിഴ്നാടിന്‍റെ ഗായത്രി ഗോവിന്ദ് കുറിച്ച 14.02 സെക്കൻഡിന്‍റെ റെക്കോർഡാണ് അപർണ തകർത്തത്.

റാഞ്ചി: റാഞ്ചിയിൽ നടക്കുന്ന ദേശീയ ജൂനിയർ അത്‍ലറ്റിക് മീറ്റിലെ 100 മീറ്റർ ഹർഡിൽസിൽ കേരളത്തിന്‍റെ അപർണ റോയിക്ക് സ്വർണം. 18 വയസ്സിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 13.76 സെക്കൻഡിൽ ഓടിയെത്തിയ അപർണ റെക്കോർഡോടെയാണ് സ്വർണം നേടിയത്. 2008ൽ തമിഴ്നാടിന്‍റെ ഗായത്രി ഗോവിന്ദ് കുറിച്ച 14.02 സെക്കൻഡിന്‍റെ റെക്കോർഡാണ് അപർണ തകർത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂനിയർ പെൺകുട്ടികളുടെ 400 മീറ്ററിൽ അബിത മേരി മാനുവലും സ്വർണം സ്വന്തമാക്കി. 55.49 സെക്കൻഡിലാണ് അബിതയുടെ ഫിനിഷ്.16 വയസ്സിൽ താഴെയുള്ളവരുടെ 100 മീറ്റർ ഹർഡിൽസിൽ അലീന വർഗീസ് വെള്ളി നേടി. 14.92 സെക്കൻഡിലാണ് അലീനയുടെ ഫിനിഷ്. 16 വയസ്സിൽ താഴെയുള്ളവരുടെ 400 മീറ്ററിൽ 58.12 സെക്കൻഡിൽ ഓടിയെത്തിയ എൽഗ തോമസും വെള്ളി സ്വന്തമാക്കി.

ജൂനിയർ ആൺകുട്ടികളുടെ 110 മീറ്റർ ഹ‍ർഡിൽസിൽ 14.07 സെക്കൻഡിൽ ഫിനിഷ് ചെയത മുഹമ്മദ് ഫായിസും 400 മീറ്ററിൽ 56.25 സെക്കൻഡിൽ ഫിനിഷ് ചെയ്ത എ എസ് സാന്ദ്രയും വെങ്കലം നേടി.