കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ വനിത പുരുഷ ടീമുകള്‍ ഫൈനലില്‍

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ വനിത പുരുഷ ടീമുകള്‍ ഫൈനലില്‍. സെമിഫൈനലിൽ കേരള വനിതകള്‍ തമിഴ്നാടിനെ തോൽപ്പിച്ചിരുന്നു. സെമിഫൈനലിൽ റെയില്‍വേസ് മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് ഫൈനലിൽ കടന്നത്. തുടർച്ചയായ പത്താം തവണയാണ് ദേശീയ സീനിയർ വനിതാ വിഭാഗം വോളിയുടെ ഫൈനലിൽ കേരളവും റെയിൽവേസും ഏറ്റുമുട്ടുന്നത്.

അതേ സമയം പുരുഷന്മാരുടെ സെമിയില്‍ അ​യ​ൽ​ക്കാ​രാ​യ ത​മി​ഴ്നാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് കേ​ര​ളം ഫൈ​ന​ലി​ലെ​ത്തി​യ​ത്. നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് അ​നാ​യാ​സ​മാ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ ഫൈ​ന​ൽ പ്ര​വേ​ശം. 

സ്കോ​ർ: (24-22, 30-28, 25-22). ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ല്‍ റെ​യി​ല്‍​വേ​സാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ. സ​ർ​വീ​സ​സി​നെ മ​റി​ക​ട​ന്നാ​ണ് റെ​യി​ൽ​വേ​സ് ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.