ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടമായി വനിതാ വിഭാഗം

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍റെ വനിത വിഭാഗത്തിന് ഫൈനലില്‍ ആദ്യ സെറ്റ് നഷ്ടമായി. ആദ്യ സെറ്റ് 25-21ന് റെയില്‍വേസ് സ്വന്തമാക്കി. സെമിഫൈനലിൽ തമിഴ്നാടിനെ തോൽപ്പിച്ചാണ് കേരള വനിതകള്‍ ഫൈനലിലെത്തിയത്. 

മഹാരാഷ്ട്രയെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് റെയില്‍വേസ് ഫൈനലിൽ കടന്നത്. തുടർച്ചയായ പത്താം തവണയാണ് ദേശീയ സീനിയർ വനിതാ വിഭാഗം വോളിയുടെ ഫൈനലിൽ കേരളവും റെയിൽവേസും ഏറ്റുമുട്ടുന്നത്.