കോമൺവെൽത്ത് ഗെയിംസ് ചാംപ്യനായ നീരജ് ഡയമണ്ട് ലീഗിന്റെ മൊറോക്കോ പാദത്തിൽ 83.32 മീറ്റർ കണ്ടെത്തി നാലു പോയിന്റുകൾ നേടിയിരുന്നു
ഇന്ത്യയുടെ ജാവലിൻത്രോ താരം നീരജ് ചോപ്ര ഡയമണ്ട് ലീഗ് ഫൈനലിന് യോഗ്യത നേടി. ഓഗസ്റ്റ് 30നാണ് ഫൈനൽ മൽസരം. കോമൺവെൽത്ത് ഗെയിംസ് ചാംപ്യനായ നീരജ് ഡയമണ്ട് ലീഗിന്റെ മൊറോക്കോ പാദത്തിൽ 83.32 മീറ്റർ കണ്ടെത്തി നാലു പോയിന്റുകൾ നേടിയിരുന്നു.
നിലവിലെ ലോക ചാംപ്യൻ ജൊഹാനസ് വെറ്റർ, ഒളിംപിക് ചാംപ്യൻ തോമസ് റോഹ്‌ലർ, 2017 ഡയമണ്ട് ലീഗ് ചാംപ്യൻ ജാക്കുബ് വാദ്‌ലെച്, ജർമൻ ചാംപ്യൻ ആന്ദ്രിയാസ് ഹോഫ്മാൻ, എസ്തോണിയൻ റെക്കോർഡ് ജേതാവ് മാഗ്നസ് കിർട്ട് എന്നിവരും നീരജ് ചോപ്രയ്ക്കൊപ്പം ഫൈനലിൽ മൽസരിക്കും.
