Asianet News MalayalamAsianet News Malayalam

ഏകദിന ക്രിക്കറ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി നേപ്പാള്‍; ഈ മത്സരവും തിയതിയും അവര്‍ മറക്കില്ല

  • നെതര്‍ലന്‍ഡ്‌സിനെ ഒരു റണ്‍സിനാണ് നേപ്പാള്‍ തോല്‍പ്പിച്ചത്. ഈ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ നേപ്പാള്‍ പരാജയപ്പെട്ടിരുന്നു
Nepal cricket team makes history by winning over netherlands
Author
Amstelveen, First Published Aug 4, 2018, 12:14 AM IST

ആംസ്റ്റല്‍വീല്‍: ഏകദിന ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി നേപ്പാള്‍ ക്രിക്കറ്റ് ടീം. ഏകദിന ക്രിക്കറ്റില്‍ അവരുടെ രണ്ടാം മത്സരത്തില്‍ തന്നെ വിജയം നേടിയാണ് ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം നേടിയത്. നെതര്‍ലന്‍ഡ്‌സിനെ ഒരു റണ്‍സിനാണ് നേപ്പാള്‍ തോല്‍പ്പിച്ചത്. ഈ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ നേപ്പാള്‍ പരാജയപ്പെട്ടിരുന്നു. അവരുടെ അരങ്ങേറ്റ മത്സരമായിരുന്നത്. ഇതോടെ രണ്ട് ഏകദിന മത്സരങ്ങളുടെ പരമ്പര സമനിലയില്‍ അവസാനിച്ചു.

ആംസ്റ്റര്‍വീലില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ 48.5 ഓവറില്‍ 216 റണ്‍സിന് എല്ലാവരും പുറത്തായി. 61 റണ്‍സ് നേടിയ സോംപാല്‍ കാമിയാണ് അവരുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ പരസ് ഖട്ക 51 റണ്‍സ് നേടി. നെതര്‍ലന്‍ഡ്‌സിന് വേണ്ടി ഫ്രഡ് ക്ലാസന്‍ മൂന്ന് വിക്കറ്റ് നേടി. 

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ നെതര്‍ലന്‍ഡ്‌സ് അവസാന ഓവറിന്റെ അവസാന പന്തിലാണ് പരാജയപ്പെട്ടത്. ഒരു വിക്കറ്റ് കയ്യിലിരിക്കെ അവസാന ഓവറില്‍ ആറ് റണ്‍സായിരുന്നു നെതര്‍ലന്‍ഡ്‌സിന് വേണ്ടിയിരുന്നത്. പന്തെടുത്തത് ക്യാപ്റ്റന്‍ ഖട്ക. ആദ്യ മൂന്ന് പന്തില്‍ രണ്ട് റണ്‍. നാലാം പന്തില്‍ ഡബിള്‍. അഞ്ചാം പന്തില്‍ റണ്‍സൊന്നുമെടുക്കാന്‍ ബാറ്റ്‌സ്മാനായ ക്ലാസന് സാധിച്ചില്ല. അവസാന പന്തില്‍ വേണ്ടത് രണ്ട് റണ്‍സ്. ഖട്കയുടെ പന്തില്‍ ക്ലാസന്‍ സ്‌ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ചു. എ്ന്നാല്‍ നോണ്‍ സ്‌ട്രൈക്കറുടെ സ്റ്റംപില്‍ കൊണ്ട് പന്ത് ഖട്്കടയുടെ കൈകളിലേക്ക്. അവസരം മുതലാക്കിയ താരം ക്ലാസനെ റണ്ണൗട്ടാക്കി.

Follow Us:
Download App:
  • android
  • ios