Asianet News MalayalamAsianet News Malayalam

വനിതാ ടി20: കിവീസിനെതിനെ ഇന്ത്യക്ക് സമ്പൂര്‍ണ പരാജയം; തോല്‍വിയിലും താരമായി മന്ഥാന

ന്യൂസിലന്‍ഡ് വനിതകള്‍ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ പരാജയം. ഇന്ന് നടന്ന മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

New Zealand whitewashed India in women's T20
Author
Hamilton, First Published Feb 10, 2019, 12:44 PM IST

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡ് വനിതകള്‍ക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ പരാജയം. ഇന്ന് നടന്ന മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ രണ്ട് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് വനിതകള്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു.  ഇന്ത്യയുടെ പോരാട്ടം 20 ഓവറില്‍ നാലിന് 159 എ്ന്ന നിലയില്‍ അവസാനിച്ചു.

62 പന്തില്‍ 86 റണ്‍സ് നേടിയ സ്മൃതി മന്ഥാനയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 62 പന്തില്‍ 12 ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു മന്ഥാനയുടെ ഇന്നിങ്‌സ്. മറ്റാര്‍ക്കും കാര്യമായ സംഭാവന നല്‍കാന്‍ സാധിച്ചില്ല. മിതാലി രാജ് (20 പന്തില്‍ 24), ദീപ്തി ശര്‍മ (16 പന്തില്‍ 21) പുറത്താവാതെ നിന്നു. പ്രിയ പൂനിയ (1), ജമീന റോഡ്രിഗസ് (21), ഹര്‍മന്‍ പ്രീത് കൗര്‍ (1) എന്നിവരാണ് പുറത്തായ മാറ്റു താരങ്ങങ്ങള്‍. കിവീസിന് വേണ്ടി സോഫി ഡിവൈന്‍ രണ്ട് വിക്കറ്റെടുത്തു. 

നേരത്തെ ഡിവൈനിന്റെ തന്നെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് (52 പന്തില്‍ 72) കിവീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ സാറ്റര്‍ത്‌വെയ്റ്റ് (23 പന്തില്‍ 31) മികച്ച പ്രകടനം പുറത്തെടുത്തു. ഇന്ത്യക്ക് വേണ്ടി ദീപ്തി ശര്‍മ രണ്ട് വിക്കറ്റെടുത്തു. 

Follow Us:
Download App:
  • android
  • ios