Asianet News MalayalamAsianet News Malayalam

ആരും സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്ത നാണംകെട്ട റെക്കോര്‍ഡ് ന്യൂസീലന്‍ഡിന്

യാസിര്‍ ഷായുടെ സ്‌പിന്‍ ചുഴിയില്‍ കറങ്ങിവീണ ന്യൂസീലന്‍ഡിന് നാണംകെട്ട റെക്കോര്‍ഡ്. ഒന്നാം ഇന്നിംഗിസില്‍ നാല് മുതല്‍ 11വരെ സ്ഥാനങ്ങളില്‍ ബാറ്റിംഗിനിറങ്ങിയവര്‍...

new zealands creates unwanted record against pakistan
Author
Dubai - United Arab Emirates, First Published Nov 27, 2018, 12:56 PM IST

ദുബായ്: പാക്കിസ്ഥാനെതിരായ രണ്ടാം ടെസ്റ്റില്‍ യാസിര്‍ ഷായുടെ സ്‌പിന്‍ ചുഴിയില്‍ കറങ്ങിവീണ ന്യൂസീലന്‍ഡിന് നാണംകെട്ട റെക്കോര്‍ഡ്. ഒന്നാം ഇന്നിംഗിസില്‍ നാല് മുതല്‍ 11വരെ സ്ഥാനങ്ങളില്‍ ബാറ്റിംഗിനിറങ്ങിയവര്‍ ചേര്‍ന്ന് ആകെ നേടിയത് അഞ്ച് റണ്‍സാണ്. ഒരു ഇന്നിംഗ്‌സില്‍ 4-11 ബാറ്റ്സ്‌മാന്‍മാരുടെ ഏറ്റവും ചെറിയ സ്‌കോറാണിത്. ഇന്ത്യക്കെതിരെ 1990ല്‍ ശ്രീലങ്കന്‍ ബാറ്റ്സ്‌‌മാന്‍മാര്‍ ചേര്‍ന്ന് നേടിയ എട്ട് റണ്‍സായിരുന്നു നേരത്തയുണ്ടായിരുന്ന റെക്കോര്‍ഡ്. 

ടെയ്‌ലര്‍(0), നിക്കോളസ്(0), വാറ്റ്‌ലിംഗ്(1), ഗ്രാന്‍ഡ്‌ഹോം(0), സോധി(0), വാഗ്‌നര്‍(0), അജാസ്(4), ബോള്‍ട്ട്(0) എന്നിങ്ങനെയായിരുന്നു കിവീസ് ബാറ്റ്സ്‌മാന്‍മാരുടെ സ്‌കോര്‍. ഒരു ഇന്നിംഗ്‌സില്‍ ആറ് പേര്‍ പൂജ്യത്തിന് പുറത്തായി എന്നതും റെക്കോര്‍ഡാണ്. ന്യൂസീലന്‍ഡ് 90 റണ്‍സില്‍ പുറത്താവുകയായിരുന്നു. ഓപ്പണര്‍മാരായ ജീത്ത്(31), ലതാം(22), മൂന്നാമന്‍ വില്യംസണ്‍(28) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. യാസിര്‍ ഷാ 41 റണ്‍സ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്‌ത്തി. 

Follow Us:
Download App:
  • android
  • ios