നെയ്മര്‍ വീല്‍ചെയറില്‍, ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി

First Published 2, Mar 2018, 11:09 AM IST
neymar may miss world cup for rest after surgery
Highlights
  • നെയ്മര്‍ വീല്‍ചെയറില്‍,  ബ്രസീലിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് തിരിച്ചടി

കാല്‍ വിരലിന് പരിക്കേറ്റ നെയ്മറിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ തിരിച്ചടി. ശസ്ത്രക്രിയയ്ക്കായി നെയ്മറിനെ ബ്രസീലിലെത്തിച്ചു. വീല്‍ചെയറിലാണ് നിലവില്‍ നെയ്മറിന്റെ സഞ്ചാരം. മൂന്ന് മാസത്തോളം ഫുട്ബോള്‍ കളിക്കാന്‍ താരത്തിന് സാധിക്കില്ലെന്നാണ് സൂചന. ബ്രസീലിലെ ബെലൊ ഹൊറിസോണ്ട ആശുപത്രിയില്‍ ശനിയാഴ്ചയാണ് നെയ്മറിന്റെ ശസ്ത്രക്രിയ. 

ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനേറ്റ പരിക്ക് സാരമുള്ളത്.  മാർസീലേക്കെതിരായ മത്സരത്തില്‍ നെയ്മറിന് കാല്‍വിരലിന് പരിക്കേറ്റിരുന്നു. പരിക്ക് ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടി വരുമെന്നും നെയ്മറിന്റെ ക്ലബ്ബായ പിഎസ്ജി വ്യക്തമാക്കിയിരുന്നു. 

ജൂണ്‍ 14ന് റഷ്യയില്‍ ലോകകപ്പ് തുടങ്ങാനിരിക്കേ നെയ്മറുടെ പരിക്ക് ബ്രസീലിന്‍റെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴലാവുകയാണ്. നിർണായക മത്സരങ്ങള്‍ ബാക്കിനില്‍ക്കുന്നത് പിഎസ്ജിയെയും കണ്ണീരിലാഴ്ത്തുന്നു.
 

loader