ആരെയും മോഹിപ്പിക്കുന്ന കരാര്‍ തുകയ്ക്ക് ബാഴ്സയില്‍നിന്ന് പിഎസ്‍ജി സ്വന്തമാക്കിയ സൂപ്പര്‍ താരം നെയ്മര്‍ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറുന്നുവെന്ന വാര്‍ത്തകള്‍ക്ക് വിരാമം. റിപ്പോര്‍ട്ടുകള്‍ തള്ളിയ ബ്രസീല്‍ താരം താന്‍ മാഡ്രിഡിലേക്കില്ലെന്ന് വ്യക്തമാക്കി. മോണ്ടിപില്ലറിനെതിരെ വിജയിച്ചതിന് ശേഷമായിരുന്നു നെയ്മര്‍ വാര്‍ത്തകള്‍ തള്ളി രംഗത്തെത്തിയത്.
എല്ലാ തവണയും തന്‍റെ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കുന്നത് പതിവാണ്. ഇത് തനിയ്ക്കുളള അംഗീകാരമായി കരുതുകയാണ്. ബാഴ്സയിലായിരുന്നപ്പോഴും ഇത്തരം വാര്‍ത്തകളുണ്ടായിരുന്നു. പിഎസ്‍ജിയില്‍ സന്തുഷ്ടനാണ്. പിഎസ്‍ജിയ്ക്കൊപ്പം ചരിത്രം സൃഷ്ടിയ്ക്കുകയാണ് തന്‍റെ ആഗ്രഹമെന്നും നെയ്മര്‍ പറഞ്ഞു.
