ശസ്ത്രക്രിയയെ തുടര്‍ന്ന് ബ്രസീലില്‍ വിശ്രമത്തിലായിരുന്ന നെയ്മര്‍ ഇന്ന് പാരീസീലേക്ക് പോകും. 

റിയൊ ഡി ജനീറോ: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ലോകകപ്പില്‍ കളിക്കാനുള്ള സാധ്യത ശക്തമായി. ശസ്ത്രക്രിയയെ തുടര്‍ന്ന് ബ്രസീലില്‍ വിശ്രമത്തിലായിരുന്ന നെയ്മര്‍ ഇന്ന് പാരീസീലേക്ക് പോകും. 

പിഎസ്ജി ക്യാംപില്‍ ചേരുന്ന നെയ്മര്‍, വിദഗ്ധ ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തും. ഈ മാസം 17ന് നെയ്മര്‍, ശാരീരികക്ഷമതാ പരിശോധനയ്ക്ക് വിധേയനാകും. മെയ് 19ന് സീസണില്‍ പിഎസ്ജിയുടെ അവസാന മത്സരത്തില്‍ നെയ്മര്‍ കളിക്കാനും സാധ്യതയുണ്ട്.

ഫെബ്രുവരി 26ന് പരിക്കേറ്റ നെയ്മര്‍, ഊന്നുവടികളുടെ സഹായത്തോടെയാണ് ഇപ്പോള്‍ നടക്കുന്നത്. ലോകകപ്പില്‍ ബ്രസീലിന്റെ ആദ്യമത്സരം ജൂണ്‍ 17നാണ്.