പിഎസ്ജി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
സാവോപോള: ലോകകപ്പിന് ഒരുങ്ങുന്ന ബ്രസീലിന് പാരീസില് നിന്ന് ശുഭവാര്ത്ത. ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലായിരുന്ന സൂപ്പര് താരം നെയ്മര് നാളെ പരിശീലനം പുനരാരംഭിക്കും. നെയ്മറുടെ ക്ലബ്ബായ പിഎസ്ജി വാര്ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി അവസാനം പരിക്കേറ്റതിന് ശേഷം നെയ്മര് ഫുട്ബോളില് നിന്ന് വിട്ടുനില്ക്കുകയായിരുന്നു. ലോകകപ്പിനുള്ള ബ്രസീലിയന് ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് നെയ്മര് പരിശീലനം പുനരാരംഭിക്കുന്നത്. അതിനിടെ അടുത്ത സീസണിലും പിഎസ്ജിയില് തുടരുമെന്ന സൂചനകളുമായി നെയ്മര് രംഗത്തെത്തി.
പിഎസ്ജിയുടെ പുതിയ ജേഴ്സിയിലെ ചിത്രം ട്വീറ്റ് ചെയ്ത നെയ്മര് ആരാധകരെ തുടര്ന്നും സന്തോഷിപ്പിക്കുന്നതില് അഭിമാനമുണ്ടെന്നും വ്യക്തമാക്കി. നെയ്മര് റയല് മാഡ്രിഡിലേക്ക് മാറുമെന്ന അഭ്യൂഹങ്ങള് ശക്തമായിരുന്നു.



