പാരിസ്: പാരിസ് സെയ്ന്‍റ് ജര്‍മ്മന്‍ സ്‌ട്രൈക്കര്‍ നെയ്മര്‍ ബാലണ്‍ ഡി ഓര്‍ നേടുമെന്ന് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ. പുരസ്കാരം നേടാന്‍ താരം പിഎസ്ജി വിടേണ്ട കാര്യമില്ലെന്ന് എസ്എഫ്ആര്‍ സ്പോര്‍ടിനോട് മുന്‍ ബാലണ്‍ ഡി ഓര്‍ ജേതാവ് പറഞ്ഞു. നെയ്മര്‍ക്ക് പുരസ്കാരം നേടണമെന്നുണ്ടെങ്കില്‍ റയലിലേക്ക് വരാനാവശ്യപ്പെട്ട് റയല്‍ പ്രസിഡന്‍റ് പെരസ് കഴിഞ്ഞ ബാലണ്‍ ഡി ഓര്‍ വേദിയില്‍ രംഗത്തെത്തിയിരുന്നു.
സീസണില്‍ കിതയ്ക്കുന്ന റയലിലേക്ക് നെയ്മര്‍ ചേക്കേറുമെന്ന് അഭ്യൂഹങ്ങള്‍ പടരുന്നതിനിടെയാണ് റൊണാള്‍ഡോ അഭിപ്രായം തുറന്നുപറഞ്ഞത്. കഴിഞ്ഞ ഓഗസ്റ്റിലാണ് റെക്കോര്‍ഡ് തുകയായ 222 മില്ല്യണ്‍ യൂറോയ്ക്ക് സ്‌പാനിഷ് വമ്പന്‍മാരായ ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് നെയ്മര്‍ ചേക്കേറിയത്. അതേസമയം പാരിസ് സെയ്ന്‍റ് ജര്‍മ്മനിലേക്കുള്ള നെയ്മറുടെ കൂടുമാറ്റം തെറ്റായിപ്പോയെന്ന് മുന്‍ ലോക ഫുട്ബോളര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

