ബംഗ്ലാദേശിനെതിരെ ഇന്ത്യയിറങ്ങുന്നത് മാറ്റങ്ങളില്ലാതെ
കൊളംബോ: നിദാഹാസ് ത്രിരാഷ്ട്ര ട്വന്‍റി 20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിംഗിനയച്ചു. ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരായ ആദ്യ മത്സരത്തില്‍ കളിച്ച അതേ ടീമുമായാണ് ആദ്യ ജയം തേടി ഇന്ത്യയിറങ്ങുന്നത്.
ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് ശ്രീലങ്കയോട് പരാജയപ്പെട്ടിരുന്നു. പരിക്കേറ്റ സ്ഥിരം നായകന്‍ ഷക്കീബ് അല്‍ ഹസ്സന് പകരം മഹ്മദുള്ളയാണ് ബംഗ്ലാദേശിനെ നയിക്കുന്നത്. കഴിഞ്ഞ 10 മത്സരങ്ങളില്‍ ഒന്‍പതിലും ബംഗ്ലാദേശ് തോറ്റിരുന്നു. ട്വന്‍റി 20യില്‍ ഇരുടീമുകളും ഇതിനുമുന്‍പ് ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളിലും ഇന്ത്യയാണ് വിജയിച്ചത്.
