ബംഗ്ലാദേശ് ടീമിലും ഒരു മാറ്റമുണ്ട്. ടസ്കിന്‍ അഹമ്മദിന് പകരം അബു ഹൈദര്‍ ബംഗ്ലാദേശിന്റെ അന്തിമ ഇലവനിലെത്തി

കൊളംബോ: നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര ട്വന്റി-20 ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ശ്രീലങ്കക്കെതിരെ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ജയദേവ് ഉനദ്‌ഘട്ടിന് പകരം മുഹമ്മദ് സിറാജ് അന്തിമ ഇലവനിലെത്തി.

ബംഗ്ലാദേശ് ടീമിലും ഒരു മാറ്റമുണ്ട്. ടസ്കിന്‍ അഹമ്മദിന് പകരം അബു ഹൈദര്‍ ബംഗ്ലാദേശിന്റെ അന്തിമ ഇലവനിലെത്തി. മൂന്ന് കളികളില്‍ രണ്ടെണ്ണം ജയിച്ച ഇന്ത്യയാണ് ഗ്രൂപ്പില്‍ ഒന്നാമത്. ബംഗ്ലാദേശിനെതിരെ വലിയ മാര്‍ജിനില്‍ തോല്‍ക്കാതിരുന്നാലും ഇന്ത്യക്ക് ഫൈനല്‍ ഉറപ്പിക്കാം.