ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയും ബോളിവുഡ് സുന്ദരി അനുഷ്കാ ശര്‍മയും തമ്മിലുള്ള പ്രണയം പരസ്യമാണ്. എന്നാല്‍ അനുഷ്‍കയോടായിരുന്നില്ല തനിക്ക് ആദ്യമായി ആരാധന തോന്നിയത് എന്നാണ് വിരാട് കോഹ്‍ലി ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പറയുന്നത്. കരിഷ്‍മ കപൂറിനോടാണത്രേ ആദ്യമായി വിരാട് കോഹ്‍ലിക്ക് പ്രണയം തോന്നിയത്.

തനിക്ക് ആകർഷണം തോന്നിയിട്ടുള്ള നടി കരിഷ്മ കപൂർ ആണെന്നാണ് വിരാട് കോഹ്‌ലി പറയുന്നത്. നടിയോട് കടുത്ത ആരാധന തോന്നിയിരുന്നെന്നും വിരാട് കോഹ്‍ലി പറയുന്നു.