പൃഥ്വി ഷായെ വെറുതെ വിടണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കൗമാരതാരത്തെ ആരുമായും താരതമ്യം ചെയ്യരുതെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു . അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ പൃഥ്വിയെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി പലരും താരതമ്യം ചെയ്തിരുന്നു. ഇതെകുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു കോലിയുടെ പ്രതികരണം.
ഹൈദരാബാദ്: പൃഥ്വി ഷായെ വെറുതെ വിടണമെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോലി. കൗമാരതാരത്തെ ആരുമായും താരതമ്യം ചെയ്യരുതെന്നും ഇന്ത്യന്‍ നായകന്‍ പറഞ്ഞു . അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ പൃഥ്വിയെ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായി പലരും താരതമ്യം ചെയ്തിരുന്നു. ഇതെകുറിച്ചുള്ള ചോദ്യങ്ങളോടായിരുന്നു കോലിയുടെ പ്രതികരണം.
പൃഥ്വിയുടെ പ്രകടനത്തില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും സന്തോഷമുണ്ട്. അദ്ദേഹത്തെ മറ്റാരെയെങ്കിലുമായി താരതമ്യം ചെയ്യരുത്. അയാള്‍ക്ക് അയാളുടെ സ്പേസ് അനുവദിക്കു. അല്ലാതെ വേറെ ആരെങ്കിലുമായി താരതമ്യം ചെയ്തു തുടങ്ങിയാല്‍ അതിന്റെ സമ്മര്‍ദ്ദം അയാളുടെ മേലിലാവും. പ്രതിഭാശാലിയായ കളിക്കാരനാണ് ഷാ യെന്നും കോലി പറഞ്ഞു.
പൃഥ്വി ഷായെയും റിഷഭ് പന്തിനെയും ഹനുമാ വിഹാരിയെയും പോലുള്ള യുവതാരങ്ങള്‍ക്ക് രാജ്യാന്തര ക്രിക്കറ്റിന്റെ സമ്മര്‍ദ്ദം മറികടക്കാന്‍ ഐപിഎല്ലിലെ അനുഭവസമ്പത്തിലൂടെ കഴിയുമെന്നും കോലി പറഞ്ഞു.
