സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവക്ക് നല്‍കിയത് പോലെ ശ്രീ റെഡ്ഡിക്കും 'പണി' കൊടുത്ത് മലയാളികള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡല്‍ക്കര്‍ക്ക് നേരെ ആരോപണമുന്നയിച്ചതാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്, പ്രത്യേകിച്ച് മലയാളി ട്രോളന്മാരെ.  ഫെയ്സ്ബുക്ക് പേജിൽ പൊങ്കാല നിറഞ്ഞതോടെ കാര്യങ്ങൾ ഒന്നുകൂടി വിശദീകരിച്ച് ശ്രീ റെഡ്ഡി രംഗത്തെത്തുകയും ചെയ്തു . അതു കൊണ്ടു തന്നെ ട്രോളുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ തിരശ്ശീലക്ക് പുറത്തെത്തിച്ച ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പേജിലാണ് ട്രോളന്മാരുടെ പൊങ്കാല

സച്ചിനെ അറിയില്ലെന്ന് പറഞ്ഞ മരിയ ഷറപ്പോവക്ക് നല്‍കിയത് പോലെ ശ്രീ റെഡ്ഡിക്കും 'പണി' കൊടുത്ത് മലയാളികള്‍. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡല്‍ക്കര്‍ക്ക് നേരെ ആരോപണമുന്നയിച്ചതാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്, പ്രത്യേകിച്ച് മലയാളി ട്രോളന്മാരെ. ഫെയ്സ്ബുക്ക് പേജിൽ പൊങ്കാല നിറഞ്ഞതോടെ കാര്യങ്ങൾ ഒന്നുകൂടി വിശദീകരിച്ച് ശ്രീ റെഡ്ഡി രംഗത്തെത്തുകയും ചെയ്തു . അതു കൊണ്ടു തന്നെ ട്രോളുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളെ തിരശ്ശീലക്ക് പുറത്തെത്തിച്ച ശ്രീ റെഡ്ഡിയുടെ ഫേസ്ബുക്ക് പേജിലാണ് ട്രോളന്മാരുടെ പൊങ്കാല.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡല്‍ക്കര്‍ക്ക് നേരെ ആരോപണമുന്നയിച്ചതാണ് ട്രോളന്മാരെ ചൊടിപ്പിച്ചത്, പ്രത്യേകിച്ച് മലയാളി ട്രോളന്മാരെ. ഫെയ്സ്ബുക്ക് പേജിൽ പൊങ്കാല നിറഞ്ഞതോടെ കാര്യങ്ങൾ ഒന്നുകൂടി വിശദീകരിച്ച് ശ്രീ റെഡ്ഡി രംഗത്തെത്തുകയും ചെയ്തു . അതു കൊണ്ടു തന്നെ ട്രോളുകളില്‍ ഭൂരിഭാഗവും മലയാളത്തിലാണ്.

'സച്ചിന്‍ ടെൻഡുല്‍ക്കാരന്‍ എന്ന റൊമാന്റിക് വ്യക്തി ഹൈദരാബാദില്‍ വന്ന സമയത്ത് ചാര്‍മിങ് സുന്ദരിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായി. ഇതിന് കൂട്ടു നിന്നതോ സമൂഹത്തില്‍ ഉന്നത സ്ഥാനത്തുള്ള ചാമുണ്ഡേശ്വര സ്വാമിയും. വലിയ വ്യക്തികള്‍ക്ക് നന്നായി കളിക്കാനറിയാം. ഞാന്‍ ഉദ്ദേശിച്ചത് പ്രണയമാണ്';എന്നുമായിരുന്നു ശ്രീ റെഡ്ഡി ഫേസ്ബുക്കില്‍ കുറിച്ചത്.

സച്ചിന്‍ ടെന്‍ഡല്‍ക്കര്‍ എന്ന പേരിന് പകരം ടെൻഡുല്‍ക്കാരന്‍ എന്നാണ് ശ്രീ റെഡ്ഡി ഫേസ്ബുക്ക് പരാമര്‍ശത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ ചാർമിങ് സുന്ദരി എന്ന് പറഞ്ഞിരിക്കുന്നത് തെന്നിന്ത്യന്‍ നടി ചാർമിയെ ആണന്നും ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ക്രിക്കറ്റ് താരം ചാമുണ്ഡേശ്വർ നാഥിനെയാണ് ചാമുണ്ഡേശ്വര സ്വാമി എന്ന് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഭാഗമായി സച്ചിന്‍ ഹൈദരാബാദില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഈ ചടങ്ങിൽ ചാർമിയും ചാമുണ്ഡേശ്വർ നാഥും പങ്കെടുത്തിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ശ്രീ റെഡ്ഡിയുടെ പോസ്റ്റെന്നാണ് സൂചന. 

മുമ്പ് ശ്രീ റെഡ്ഡി നടത്തിയ ആരോപണങ്ങള്‍ പോലെയായിരുന്നില്ല സച്ചിനെതിരെയുള്ള ആരോപണം. എന്തായാലും തങ്ങളുടെ പ്രിയ താരത്തിനെതിരെയുള്ള വിവാദ പരാമർശം മലയാളി ട്രോളന്മാരെയാണ് ഏറ്റവും കൂടുതൽ ചൊടിപ്പിച്ചിരിക്കുന്നത്. സച്ചിൻ ഒരു വികാരമാണെന്നും നീ തീർന്നെന്നുമുളള മലയാളത്തിലുളള കമന്റുകൾ നിറയുകയാണ് ശ്രീയുടെ പേജിൽ. 

''സച്ചിൻ ഒരു വികാരം ആണ് ഞങ്ങൾ മലയാളികൾക്ക്.. ചീപ് പബ്ലിസിറ്റിക്ക് വേണ്ടി സച്ചിനെ കേറി ചൊറിയല്ലേ കൊച്ചേ.... അവസാനം നിന്റെ വാളിൽ പോസ്റ്റർ ഒട്ടിച്ചപോലെ ആകും നീ" - എന്നാണ് ഒരു മലയാളി ട്രോളർ പോസ്റ്റിന് താഴെ കമന്‍റിട്ടിരിക്കുന്നത്.

നേരത്തെ നാനി, രാഘവ ലോറന്‍സ്, ശ്രീകാന്ത് തുടങ്ങിയ തെന്നിന്ത്യയിലെ നടന്മാരുടെയും സംവിധായകന്മാരായ മുരുഗദോസ്, സുന്ദര്‍ സി എന്നിങ്ങനെ നിരവധി പേരില്‍ ലൈംഗീക ആരോപണവുമായി നടി രംഗത്തെത്തിയിരുന്നു. എന്നാല്‍ ശ്രീ റെഡ്ഡിയുടെ ആരോപണം തെറ്റാണെന്നുള്ള തരത്തില്‍ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിരുന്നു. ഇതിനിടയിലാണ് താരം തന്‍റെ ഫേസ്ബുക്ക് പേജിലൂടെ സച്ചിനെയും തെന്നിന്ത്യന്‍ നടി ചാര്‍മിയെയും ബന്ധപ്പെടുത്തി പോസ്റ്റിട്ടത്.