ന്യൂഡല്‍ഹി: ഒളിമ്പിക്‌സ് മുതല്‍ ഓരോ ഇന്ത്യക്കാരനും കേട്ടാല്‍ അടുത്തറിയുന്ന പേരാണ് ബാറ്റ്മിന്റണ്‍ താരം സിന്ധുവിന്റെത്. റിയോയില്‍ ഒളിമ്പിക്‌സ് വെള്ളി നേട്ടത്തിന് പിന്നില്‍ ഗോപീ ചന്ദിന്റെ പരിശീനമായിരുന്നു. തനിക്ക് ഇത്രയും നേട്ടങ്ങള്‍ ഉണ്ടാക്കി തന്ന കോച്ചിന് സിന്ധു അധ്യാപക ദിനത്തില്‍ ഒരു സമ്മാനം നല്‍കി. 'താന്‍ എന്റെ പരിശീലകനെ വെറുക്കുന്നു' ടൈറ്റിലില്‍ പുറത്തിറക്കിയ ഒരു വീഡിയോയാണ് അത്. 

തന്റെ മുറിവുകളെ കുറിച്ചും തന്റെ ഉറക്കത്തെ കുറിച്ചു ചിന്തിക്കാത്ത എന്റെ സ്വപ്‌നങ്ങളെ കുറിച്ചും വിജയത്തെ കുറിച്ചും മാത്രം ചിന്തിക്കുന്ന തന്റെ പരിശീലകനായി ഗോപീചന്ദിനെ സിന്ധു ദൃശ്യങ്ങളില്‍ പകര്‍ത്തുന്നു. സ്‌പോര്‍ട്‌സ് ഡ്രിങ് ബ്രാന്‍ഡായ ഗാറ്ററാഡെയാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. തന്റെ വിജയത്തില്‍ കരുത്തായ പരിശീലകന് നന്ദി പറഞ്ഞാണ് സിന്ധുവിന്റെ വീഡിയോ അവസാനിപ്പിക്കുന്നത്.