യുവരാജും, അമ്മ ഷബാനം സിംഗും ചേര്‍ന്ന് നേരിട്ടാണ് പ്രധാനമന്ത്രിയെ ക്ഷണിക്കാന്‍ എത്തിയത് എന്നാല്‍ മോദിക്ക് നല്‍കിയ കത്തിലെ അക്ഷരതെറ്റാണ് ഇപ്പോള്‍ യുവരാജിനെ ട്രോളാനുള്ള വകുപ്പ് ആയിരിക്കുന്നത്.

Narendra Modi എന്ന പേരിന് പകരം 'Narender' Modi എന്നാണ് യുവരാജിന്‍റെ കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സോഷ്യല്‍ മീഡിയ യുവരാജിനെ ട്രോളാന്‍ തുടങ്ങി.

എന്തായാലും യുവരാജിന്‍റെ കല്ല്യാണത്തിന് പ്രധാനമന്ത്രി എത്തുമെന്നാണ് സൂചന. മുന്‍പ് ഹര്‍ഭജന്‍ സിംഗിന്‍റെ കല്ല്യാണത്തിന് മോദി പങ്കെടുത്തിരുന്നു. നവംബര്‍ 30ന് ഹിന്ദുവിധി പ്രകാരം കല്ല്യാണം നടത്തുന്ന യുവരാജ്, ഡിസംബര്‍ 5ന് സംഗീത ചടങ്ങും. ഡിസംബര്‍ 9ന് പ്രത്യേക വിരുന്നും ഒരുക്കുന്നുണ്ട്. ഇതില്‍ ഡിസംബര്‍ 9ലെ പരിപാടിയിലായിരിക്കും മോദി പങ്കെടുക്കുക.