ബെംഗളുരു: അസ്ലൻഷാ കപ്പിനുള്ള ഇന്ത്യൻ ഹോക്കി ടീമില്‍ ഇടം നേടാത്തതിനെക്കുറിച്ച് പി ആര്‍ ശ്രീജേഷ് തുറന്നു പറയുന്നു. കോമൺവെൽത്ത് ഗെയിംസും ഏഷ്യാ കപ്പും മുന്നിൽ കണ്ടുള്ള തീരുമാനമെന്ന് ശ്രീജേഷ് ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. അസ്ലൻഷാ കപ്പ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുന്നത്. ഇതിലേയ്ക്ക് വിശ്രമം ആവശ്യമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു. 

അസ്ലൻഷാ കപ്പിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ സർദാർ സിങ് നയിക്കും. പി ആർ ശ്രീജേഷ് ടീമിലില്ല. ഇന്ത്യന്‍ ഹോക്കി മധ്യനിര താരമാണ് സർദാർ സിങ്. മലയാളി താരം പി ആര്‍ ശ്രീജേഷ് അടക്കം, 33 പേരെ സാധ്യതാ ക്യാംപില്‍ ഉള്‍പ്പെടുത്തിയിരുന്നു. ബംഗലുരുവില്‍ 10 ദിവസത്തെ പരിശീലന ക്യാംപിന് ശേഷമാണ് ടീം പ്രഖ്യാപനം. അടുത്ത മാസം മൂന്ന് മുതൽ 10 വരെ മലേഷ്യയിലാണ് ടൂര്‍ണമെന്‍റ്.