പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ബിസ്‌കറ്റ് ട്രോഫിക്ക് ട്രോള്‍ മഴയായിരുന്നു. ഇപ്പോള്‍ അതിനെ വെല്ലുന്ന ട്രോഫി അവതരിപ്പിച്ചിരിക്കുകയാണ് ബോര്‍ഡ്. ഇതിനും ട്രോള്‍ മഴതന്നെ...
അബുദാബി: ഓസീസിനെതിരായ ടി20 പരമ്പരയില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അവതരിപ്പിച്ച ബിസ്‌കറ്റ് ട്രോഫി ട്രോളര്‍മാര്‍ ആഘോഷമാക്കിയിരുന്നു. ട്രോഫിയുടെ മുകളില്‍ കുത്തിനിര്‍ത്തിയ ബിസ്‌കറ്റിന്‍റെ രൂപവും പേരുമാണ് ചിരിപടര്‍ത്തിയത്. ഈ ചിരി അടങ്ങും മുന്‍പ് ട്രോളര്‍മാര്‍ക്ക് ആഘോഷിക്കാന്‍ പുതിയ ട്രോഫിയുടെ മാതൃകയുമായി എത്തിയിരിക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്.
ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരക്കായാണ് ഈ ട്രോഫി അവതരിപ്പിച്ചത്. 'ഓയേ ഹോയേ കപ്പ്' എന്നാണ് ട്രോഫിക്ക് പേരിട്ടിരിക്കുന്നത്. ട്രോഫിയില്‍ ഈ പേര് വലുതായി ആലേഖനം ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഈ ട്രോഫിയുടെ ഡിസൈനും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ മതിയായ മതിപ്പുണ്ടാക്കിയില്ല. സമൂഹമാധ്യമങ്ങളില്‍ ബിസ്‌കറ്റിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെ തിരിഞ്ഞുകുത്തുകയാണ് ഓയേ ഹോയേ കപ്പ്.
